• 23 Sep 2023
  • 04: 05 AM
Latest News arrow

ലോക ഒന്നാം നമ്പര്‍ താരം സെറീനവില്യംസ് ഒളിംപിക്‌സില്‍ നിന്ന് പുറത്ത്

റിയോ ഡി ജനീറോ : നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെറീന വില്ല്യംസ് ഒളിംപിക്‌സില്‍ നിന്ന് പുറത്തായി .ഉക്രൈനിന്റെ എലീന സ്വിറ്റിലേനിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4, 6-3) സെറീന പരാജയപ്പെട്ടത്. സ്വിറ്റിലേനിയയ്ക്ക് സെമിയില്‍ കടക്കാന്‍  21 ന് നടക്കുന്ന മത്സരത്തില്‍ രണ്ട് തവണ വിംബില്‍ഡണ്‍ ചാമ്പ്യനായ പെട്രോ കിറ്റോവയെ തോല്‍പ്പിക്കണം

34 കാരിയായ സെറീനയ്ക്ക് റിയോ ഒളിംപിക്‌സില്‍ ഇത്  രണ്ടാം പ്രഹരമാണ് . നേരത്തേ , തുടര്‍ച്ചയായ നാലാം സ്വര്‍ണം ഒളിംപിക്‌സില്‍ ലക്ഷ്യമിട്ടിറങ്ങിയ സെറീന- വീനസ് സഖ്യം ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ - ബാര്‍ബോറ ക്രെയിസ്‌കോവ സഖ്യത്തോട് തോറ്റു പുറത്തായിരുന്നു

ഈ വര്‍ഷം ആദ്യം സെറീനയും സ്വിറ്റിലേനിയയും ഏറ്റുമുട്ടിയപ്പോള്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനക്കായിരുന്നു വിജയം (6-1, 6-1).