• 22 Sep 2023
  • 03: 59 AM
Latest News arrow

റിയോ ഒളിംപിക്‌സ് : മെഡല്‍ പട്ടികയില്‍ അമേരിക്കയും ചൈനയും തന്നെ മുന്നില്‍ ; ഇന്ത്യയ്ക്ക് നിരാശ മാത്രം

റിയോ ഡി ജനീറോ : ഒളിംപിക്‌സ് മൂന്നുദിവസം പിന്നിട്ടപ്പോള്‍ അമേരിക്കയും ചൈനയും ജപ്പാനും മുന്നേറുന്നു. 5 സ്വര്‍ണ്ണവും 7 വെള്ളിയും 7 വെങ്കലവും അടക്കം 19 മെഡലുകള്‍ നേടിയ അമേരിക്ക മെഡല്‍ പട്ടികയില്‍ മുന്നേറ്റം തുടരുകയാണ് .

5  സ്വര്‍ണ്ണവും 3  വെള്ളിയും 5 വെങ്കലവുമായി ചൈന രണ്ടാംസ്ഥാനത്തും തുടരുന്നു . 3 സ്വര്‍ണ്ണവും 7 വെങ്കലവും നേടി ജപ്പാനും 2 സ്വര്‍ണ്ണം , 5 വെള്ളി , 3 വെങ്കലം എന്നിവ നേടി റഷ്യയും തൊട്ടു പിന്നിലുണ്ട് . 

ഇന്ത്യയ്ക്ക് മൂന്നാംദിനവും നിരാശയുടേതായിരുന്നു . 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ പ്രതീക്ഷ അഭിനവ് ബിന്ദ്രക്ക് മെഡല്‍ നഷ്ടമായി. അവസാന നിമിഷങ്ങളില്‍ ബിന്ദ്ര നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇറ്റാലിയന്‍ താരം നിക്കോളോ കംപ്രിയാനിക്കാണ് സ്വര്‍ണം.

ഷൂട്ടിംഗില്‍ ഏഴാം സ്ഥാനക്കാരനായാണ് ബിന്ദ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. 625.7 പോയന്റോടെ യോഗ്യതാ റൗണ്ട് കടന്ന ബിന്ദ്ര 50 പേരടങ്ങിയ മത്സരത്തില്‍മികച്ച പ്രകടനമാണ് നടത്തിയത് . 2008ല്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയ ബിന്ദ്ര കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 
വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര.  ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഷൂട്ടറും രണ്ടാംതവണ സ്വര്‍ണം നേടിയിട്ടില്ല. അതു തിരുത്തി കരിയറില്‍ നിന്ന് വിരമിക്കമെന്ന മോഹത്തോടെയായിരുന്നു ബിന്ദ്ര ഇറങ്ങിയത്. പക്ഷെ ഭാഗ്യം തുണച്ചില്ല .

ഷൂട്ടിംഗില്‍ മറ്റൊരു പ്രതീക്ഷയായിരുന്ന ഗഗന്‍ നാരംഗ് ഫൈനല്‍ കാണാതെ നേരത്തെ പുറത്തായിരുന്നു. വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍നിന്നും ഇന്ത്യയുടെ ലക്ഷ്മിറാണി മാജിയും പുറത്തായി.

 

 

പുരുഷ ഹോക്കിയിലും വനിതാഹോക്കിയിലും പരാജയപ്പെട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.  വനിതാഹോക്കിയില്‍ ബ്രിട്ടനെതിരെയായിരുന്നു ഇന്ത്യ ദയനീയമായി പരാജയപ്പെട്ടത് . ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തോടെ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ തകര്‍ത്തത് . തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ആറു പോയന്റോടെ ബ്രിട്ടനാണ് ഒന്നാമത്. നാളെ ആസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

പുരുഷ ഹോക്കിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും ഇന്ത്യ തോറ്റിരുന്നു. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് അവശേഷിക്കെയായിരുന്നു ഇന്ത്യയ്‌ക്കെതിരെ ജര്‍മ്മനിയുടെ വിജയഗോള്‍ . ഇന്ന് അര്‍ജന്റീനയുമായാണ് ഇന്ത്യയുടെ മത്സരം. 

മെഡല്‍പ്പട്ടിക:-