റിയോ ഒളിംപിക്‌സ് : 12 മെഡലുകളുമായി അമേരിക്ക കുതിക്കുന്നു ; തൊട്ടു പിന്നിൽ ചൈന

റിയോ ഡി ജനീറോ : ഒളിംപിക്‌സിൽ അമേരിക്കയും ചൈനയും കുതിപ്പ് തുടങ്ങി. മൂന്നു രാജ്യങ്ങള്‍ മൂന്നു വീതം സ്വര്‍ണ്ണ മെഡലും മറ്റു മൂന്നു രാജ്യങ്ങള്‍ രണ്ടുവീതം സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട് 11 രാജ്യങ്ങൾ ഓരോ സ്വർണ്ണ മെഡലും നേടി .
മൂന്ന് സ്വർണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവും നേടിയ അമേരിക്കയാണ് മെഡൽ പട്ടികയിൽ ഒന്നാമത് .
മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി ചൈന തൊട്ടു പിറകെയുണ്ട്. മൂന്ന് സ്വർണ്ണവും മൂന്ന് വെങ്കലവും നേടി ആസ്‌ട്രേലിയയും രണ്ട് സ്വർണ്ണം, മൂന്ന് വെള്ളി , രണ്ട് വെങ്കലം എന്നിവ നേടി ഇറ്റലിയും തൊട്ടു പിറകെ മെഡൽ ലിസ്റ്റിലുണ്ട് .
മെഡല്‍പ്പട്ടികയിലെ മറ്റു രാജ്യങ്ങള്‍ :-
ദക്ഷിണ കൊറിയ ( 2 സ്വര്‍ണ്ണം ,2 വെള്ളി, 1 വെങ്കലം ), ഹംഗറി ( 2 സ്വർണ്ണം ) , റഷ്യ ( 1 സ്വർണ്ണം , 2 വെള്ളി , 2 വെങ്കലം ) , ബ്രിട്ടൺ ( 1 സ്വർണ്ണം , 1 വെള്ളി ), സ്വീഡൻ (1 സ്വർണ്ണം , 1 വെള്ളി), ജപ്പാൻ ( 1 സ്വർണ്ണം, 6 വെങ്കലം ), തായ്‌ലൻഡ് (1 സ്വർണ്ണം, 1 വെങ്കലം ) , തായ്പേയ് (1 സ്വർണ്ണം, 1 വെങ്കലം ), അര്‍ജന്റീന, ബെല്‍ജിയം ,കൊസോവോ , നെതർലാൻഡ്‌സ്, വിയറ്റ്‌നാം ( ഓരോ സ്വര്‍ണ്ണം വീതം ), കാനഡ ( 1 വെള്ളി, 1 വെങ്കലം), കസാക്കിസ്ഥാന്‍ ( 1 വെള്ളി, 1 വെങ്കലം), ബ്രസീല്‍ , ഡെന്‍മാര്‍ക്ക് , ഫ്രാൻസ് ,ന്യൂസിലാൻഡ് , ഫിലിപ്പൈൻസ് , ഉത്തര കൊറിയ , ഇന്‍ഡോനേഷ്യ, ദക്ഷിണാഫ്രിക്ക ( ഓരോ വെള്ളി വീതം ), ഉസ്‌ബെക്കിസ്ഥാന്‍ ( 2 വെങ്കലം ), സ്‌പെയിന്‍, പോളണ്ട് , ഗ്രീസ് ( ഓരോ വെങ്കലം വീതം ) എന്നീ രാജ്യങ്ങളാണ് മെഡല്‍പട്ടികയില്‍ ഇതുവരെ ഇടം പിടിച്ചിട്ടുള്ളത് .
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ