റിയോ ഒളിംപിക്‌സ് : ഇരുപത് രാജ്യങ്ങള്‍ മെഡല്‍പ്പട്ടികയില്‍ ; മെഡല്‍ നിലയില്‍ അമേരിക്കയും ജപ്പാനും ചൈനയും മുന്നില്‍

റിയോ ഡി ജനീറോ : ഒളിംപിക്‌സ് മെഡല്‍ പട്ടികയില്‍ അമേരിക്കയും ജപ്പാനും ചൈനയും മുന്നില്‍ . രണ്ടു രാജ്യങ്ങള്‍ രണ്ടുവീതം സ്വര്‍ണ്ണ മെഡലും എട്ടു രാജ്യങ്ങള്‍ ഓരോ സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട് . ആസ്‌ട്രേലിയ രണ്ടു സ്വര്‍ണ്ണവും ഒരു വെങ്കലവും നേടി. ഹംഗറി രണ്ടു സ്വര്‍ണ്ണവും നേടി. അമേരിക്ക ഒരു സ്വര്‍ണ്ണവും നാല് വെള്ളിയും ജപ്പാന്‍ ഒരു സ്വര്‍ണ്ണവും നാല് വെങ്കലവും ചൈന രണ്ട് വെള്ളിയും മൂന്നു വെങ്കലവും കരസ്ഥമാക്കി.
മെഡല്‍പ്പട്ടികയിലെ മറ്റു രാജ്യങ്ങള്‍ :-
ദക്ഷിണ കൊറിയ ( ഒരു സ്വര്‍ണ്ണം ,ഒരു വെള്ളി ), അര്‍ജന്റീന, ബെല്‍ജിയം , റഷ്യ , തായ്‌ലാന്‍ഡ് , വിയറ്റ്‌നാം ( ഓരോ സ്വര്‍ണ്ണം വീതം ), ഇറ്റലി, കസാക്കിസ്ഥാന്‍ ( ഓരോ വെള്ളിയും ഓരോ വെങ്കലവും ), ബ്രസീല്‍ , ഡെന്‍മാര്‍ക്ക് , ഇന്‍ഡോനേഷ്യ ( ഓരോ വെള്ളി വീതം ),കാനഡ , സ്‌പെയിന്‍, പോളണ്ട് , ഉസ്‌ബെക്കിസ്ഥാന്‍ ( ഓരോ വെങ്കലം വീതം ) എന്നീ രാജ്യങ്ങളാണ് മെഡല്‍പട്ടികയില്‍ ഇതുവരെ ഇടം പിടിച്ചിട്ടുള്ളത് .