• 23 Sep 2023
  • 02: 41 AM
Latest News arrow

കൂവി വിളിച്ച ആരാധകര്‍ക്കും ലോകകപ്പില്‍ നാണം കെടുത്തിയ ജര്‍മ്മനിക്കും ബ്രസീലിന്റെ മറുപടി ഒളിംപിക്‌സ് ഫുട്‌ബോളിലെ ആദ്യ സ്വര്‍ണ്ണം

റിയോ ഡി ജനീറോ : റിയോ ഒളിംപിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ സ്വര്‍ണ്ണം നേടി.ഒളിംപിക്‌സിന്റെ തുടക്കത്തില്‍ കൂവി വിളിച്ച മരക്കാനയിലെ ആരാധകരെ സാക്ഷിയാക്കിയായിരുന്നു ജര്‍മ്മനിയെ തോല്‍പ്പിച്ച്  സ്വര്‍ണ്ണ നേട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 5-4നായിരുന്നു ബ്രസീലിന്റെ വിജയം.

നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനില ആയതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു .പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 5-4നായിരുന്നു ബ്രസീലിന്റെ ചരിത്രവിജയം. നെയ്മറുടെ അവസാന പെനാല്‍റ്റി ജര്‍മന്‍വല കുലുക്കിയതോടെയാണ്  ബ്രസീലിന് ഒളിംപിക്‌സ് ഫുട്‌ബോളിലെ ആദ്യ സ്വര്‍ണം സ്വന്തമായത് . 2014 ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്റെ നാണംകെട്ട തോല്‍വിക്കുള്ള പ്രതികാരം കൂടിയായി ബ്രസീലിന്റെ വിജയം.