ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈനയും സിന്ധുവും അടുത്ത റൗണ്ടിലേക്ക് ; വനിതാ ഡബിള്‍സില്‍ ജ്വാല-അശ്വിനി സഖ്യം തോറ്റു

റിയോ ഡി ജനീറോ :റിയോ ഒളിംപിക്സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവ് സൈന നേവാളും ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് പി.വി. സിന്ധുവും ഗ്രൂപ്പ് റൗണ്ടില്‍ ജയിച്ചു. എന്നാല്‍ , വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിള്‍സില്‍ മനു അത്രി - സുമിത് റെഡ്ഡി സഖ്യവും തോറ്റു .
വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന നേവാള്‍ ബ്രസീലിന്റെ ലൊഹായ്ന്നിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചത്. സ്കോര്‍: 21 - 17, 21 - 17. മത്സരം 39 മിനിറ്റ് നീണ്ടുനിന്നു.
ഗ്രൂപ്പ് എമ്മിലെ ആദ്യ മത്സരത്തിലാണ് സിന്ധു ഹംഗറിയുടെ ലൗറ സറോസിയെനേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചത്. സ്കോര്‍: 21 - 8, 21 - 9. മത്സരം 29 മിനിറ്റ്നീണ്ടുനിന്നു .
വനിതാ ഡബിള്‍സിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയുടെ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ജപ്പാന്റെ മിസാക്കി മത്സുടോമൊ - അയാക്ക തകാഹാഷി സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോറ്റത്. സ്കോര്‍: 15 - 21, 10 - 21. മത്സരം 38 മിനിറ്റ് നീണ്ടു നിന്നു . ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാക്കളാണ് ജ്വാലയും അശ്വിനിയും.
പുരുഷന്മാരുടെ ഡബിള്‍സില്‍ മനു അത്രിയും സുമിത് റെഡ്ഡിയും ഇന്‍ഡൊനീഷ്യയുടെ ഹെന്ദ്ര സെതിയാവന്‍ - മുഹമ്മദ് അഹ്സാന് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോറ്റത്. 33 മിനിറ്റ് മത്സരം നീണ്ടു നിന്നു .
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ