പുറത്ത്...പുറത്ത്...പുറത്ത്...റിയോയില്‍ നിന്നും ഇന്ത്യയ്ക്ക് 'സംപൂജ്യ'രായി മടങ്ങേണ്ടി വരുമോ ?

റിയോ ഡി ജനീറോ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാള്‍ രാജ്യമെങ്ങും ആഘോഷിക്കുന്ന ഈ വേളയില്‍ 125 കോടി ജനങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ ഒളിംപിക്സ് വേദിയില്‍ നിന്നും വാര്‍ത്തകളൊന്നും ഇല്ല. ഇന്ത്യയെ പ്രതിനിധീകരിച്ചു പോയ സംഘത്തിന് 'സംപൂജ്യ'രായി റിയോയില്‍ നിന്നും മടങ്ങേണ്ടിവരുന്ന ഗതികേടിനെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുകയാണ് കായികപ്രേമികള്‍.
ഇന്ത്യയുടെ ഹോക്കി ടീം ക്വാര്‍ട്ടറില്‍ ബല്‍ജിയത്തിനു മുന്നില്‍ അടിയറവ് പറഞ്ഞു പുറത്തുവന്നു. സ്കോര്‍ :3 1 .
ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ബാഡ്മിന്റണില്‍ സൈന നെഹ്വാളും ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ രോഹന് ബൊപ്പണ്ണ സഖ്യവും തോറ്റു പുറത്തായി. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഗഗന് നാരംഗും ചെയിന്സിംഗും ഫൈനല്‍ കാണാതെ പുറത്തതായി. ഇതോടെ ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിനിടെ മെഡലില്ലാതെ ഇന്ത്യ മടങ്ങുകയാണ്. ഇതിന് മുന്‍പുള്ള മൂന്ന് ഒളിംപിക്സുകളിലും ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ മെഡല്‍ ലഭിച്ചിരുന്നു. ബോക്സിങ്ങില്‍ മനോജ് കുമാര്‍ പരാജയപ്പെട്ടു.
വനിതാജിംനാസ്റ്റിക്സില് പ്രതീക്ഷ നല്‍കിയെങ്കിലും ദീപ കര്‍മാക്കര്‍ നാലാം സ്ഥാനത്തായി . മികച്ച പ്രകടനം കാഴ്ചവെച്ച ദീപയ്ക്ക് നിര്‍ഭാഗ്യം കൊണ്ട് ലനാരിഴയ്ക്കാണ് വെങ്കലം നഷ്ടപ്പെട്ടത് .
ബാഡ്മിന്റണില്‍ പി.വി സിന്ധുവും കെ. ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഇന്ന് ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കും. ലളിതാ ബാബറിന്റെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സ് ഫൈനല്‍ ഇന്നാണ്. ബോക്സിങ് ക്വാര്‍ട്ടറില്‍ വികാസ് കൃഷ്ണന് നാളെ പുലര്‍ച്ചെ മത്സരിക്കും.
26 സ്വര്‍ണ്ണമടക്കം 69 മെഡലുകള്‍ നേടിയ അമേരിക്ക മെഡല്‍പ്പട്ടികയിലെ ആധിപത്യം തുടരുന്നു. 15 സ്വര്‍ണ്ണം അടക്കം 45 മെഡലുകള്‍ നേടിയ ചൈനയും 15 സ്വര്‍ണ്ണം അടക്കം 38 മെഡലുകള്‍ നേടിയ ഗ്രേറ്റ് ബ്രിട്ടണും തൊട്ടുപിറകിലുണ്ട് .
മെഡല്‍ നില :
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ