• 22 Sep 2023
  • 03: 53 AM
Latest News arrow

മെഡല്‍പ്രതീക്ഷ നല്‍കി സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍ ; വികാസ് കൃഷ്ണ ക്വാര്‍ട്ടറില്‍

റിയോ ഡി ജനീറോ : ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ടെന്നീസ് മിക്‌സഡ് ഡബിള്‍സ് സെമിഫൈനലില്‍ കടന്നു. ഗ്രേറ്റ് ബ്രിട്ടന്റെ ഹെതര്‍ വാട്‌സണ്‍-ആന്‍ഡി മറെ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ സാനിയബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-4.

സെമിഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ലഭിക്കും. തോറ്റാല്‍ വെങ്കല മെഡലിനായി മത്സരിക്കാം. ഇന്ന് രാത്രി 11.30നാണ് സെമിഫൈനല്‍ മത്സരം.

പുരുഷന്‍മാരുടെ മിഡില്‍വെയ്റ്റ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്‌സിങ് താരം വികാസ് കൃഷ്ണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തുര്‍ക്കിയുടെ ഓന്‍ഡര്‍ സിപലിനെ 3-0 ത്തിന് തോല്‍പ്പിച്ചാണ് വികാസ് അവസാന പതിനാറിലെത്തിയത്. 

ക്വാര്‍ട്ടറില്‍ വിജയിക്കാനായാല്‍ വികാസ് കൃഷ്ണന് വെങ്കല മെഡല്‍ ഉറപ്പിക്കാം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30ന് ഉസ്‌ബെക്കിസ്ഥാന്റെ ബെക്തമിര്‍ മെലിക്കുസെയ്‌വുമായാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

മറ്റൊരു ഇന്ത്യന്‍ ബോക്‌സറായ മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

20 സ്വര്‍ണ്ണത്തോടെ 50 മെഡലുകളുമായി അമേരിക്ക മുന്നേറ്റം തുടരുന്നു.

മെഡല്‍നില: