റിയോ ഒളിംപിക്സ് : ദീപിക കുമാരിയും ബൊംബെയ്ല ദേവിയും മനോജ് കുമാറും പ്രീ ക്വാര്‍ട്ടറില്‍

റിയോ : ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു റിയോ ഒളിംപിക്സിലെ അഞ്ചാം ദിനം. അമ്പെയ്ത്തില്‍ ദീപികാ കുമാരിയും ബൊംബെയ്ല ദേവിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ബോക്സിങ്ങില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം മനോജ് കുമാറും പ്രീ ക്വാര്‍ട്ടറില്‍ എത്തി .
നേരത്തേ , അമ്പെയ്ത്ത് ടീമിനത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത ദീപിക ഫോമിലേക്ക് തിരിച്ചുവരികയായിരുന്നു വ്യക്തിഗത വിഭാഗത്തില്‍ ജോര്‍ജിയയുടെ ക്രിസ്റ്റിനെ 64ന് തോല്‍പ്പിച്ച ദീപിക റൗണ്ട് ഓഫ് 32വില്‍ ഇറ്റാലിയന്‍ താരം ഗ്യുണ്ടലിന സര്ട്ടോരിയെയും പരാജയപ്പെടുത്തി. ചൈനീസ് തായ്പെയിയുടെ ടാന്‍ യാ ടിങ്ങാണ് പ്രീ ക്വാര്‍ട്ടറില്‍ ദീപികയുടെ എതിരാളി. നേരത്തെ ഇന്ത്യന്‍ താരങ്ങളായ ബൊംബെയ്ല ദേവിയും അതാനു ദാസും അമ്പെയ്ത്ത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. അതേസമയം ,ലക്ഷ്മിറാണി യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായി. ലോക പത്താം നമ്പര്‍ താരത്തെ അട്ടിമറിച്ചാണ് ഇന്ത്യയുടെ ബൊംബെയ്ലാ ദേവി അമ്പെയ്ത്ത് റീകര്‍വ് വ്യക്തിഗത വിഭാഗത്തില്‍ പ്രീക്വാര്‍ട്ടറിലെത്തിയത് .
ബോക്സിങ്ങില്‍ ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് ലിത്വാനിയയില്‍ നിന്നുള്ള പെട്രൗസ്കാസ് എവല്ദാസിനെ പരാജയപ്പെടുത്തിയാണ് പുരുഷ വിഭാഗം 64 കിലോഗ്രാം ലൈറ്റ് വെല്‍റ്റര്‍വെയ്റ്റില്‍ മനോജ് കുമാര്‍ അവസാന പതിനാറില്‍ ഇടം പിടിച്ചത്. അഞ്ചാം സീഡും ഉസ്ബക്കിസ്ഥാന് താരവുമായ ഫാസിലിദ്ദീന് ഗയ്ബന്സറോവാണ് പ്രീ ക്വാര്‍ട്ടറില്‍ മനോജിന്റെ എതിരാളി. ഞായറാഴ്ച്ചയാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരം. ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവാണ് മനോജ് കുമാര്‍. നേരത്തെ വികാസ് കൃഷ്ണനും പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.
ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ സൈന നെഹ്വാളും പി.വി സിന്ധുവും ഇന്ന് ആദ്യറൗണ്ട് വനിതാ സിംഗിള്‍സ് മത്സരങ്ങള്‍ക്ക് ഇറങ്ങും .പുരുഷ ഡബിള്‍സില്‍ മനു അത്രി ബി. സുമിത് റെഡ്ഡി സഖ്യവും ഇറങ്ങുന്നുണ്ട് . പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്തും ഇറങ്ങും.ഇന്ന് ഇന്ത്യയുടെ ജ്വാലഗുട്ടയും അശ്വിനി പൊന്നപ്പയും ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ജപ്പാനോട് പൊരുതും.
അതേസമയം .ഡെന്മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിംപിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറില്‍ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ദക്ഷണാഫ്രിക്കയോടും രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ ഇറാഖിനോടും ഗോള്‍ രഹിത സമനില വഴങ്ങിയ ബ്രസീലിനെ കാണികള്‍ കൂവിയിരുന്നു . എന്നാല്‍ പുരുഷ ഫുട്ബോളില്‍ അര്‍ജന്റീന പുറത്തായി . ഹോണ്ടുറാസിനെതിരെ 1–1 സമനില വഴങ്ങിയാണ് പുറത്തായത് .
മെഡല്‍ നിലയില്‍ അമേരിക്ക മുന്നേറ്റം തുടരുകയാണ് . 11 സ്വര്‍ണ്ണമടക്കം 32 മെഡലുകള്‍ അമേരിക്ക നേടി. 10 സ്വര്‍ണ്ണമടക്കം 23 മെഡലുകളുമായി ചൈന രണ്ടാംസ്ഥാനത്ത് തുടരുന്നു.
മെഡല്‍ പട്ടിക :
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ