• 11 Dec 2018
  • 06: 53 AM
Latest News arrow

പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ജില്ലാ കളക്ടര്‍; എജിയോട് നിയമോപദേശം തേടി

മലപ്പുറം: കക്കാടംപൊയിലെ ചീങ്കണ്ണിപ്പാറയില്‍ പിവി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച തടയണ പൊളിച്ച് നീക്കാന്‍ നിയമോപദേശം തേടി മലപ്പുറം ജില്ലാ കളക്ടര്‍. പാരിസ്ഥിതിക പ്രത്യാഘാതങ്ങളൊന്നും പരിഗണിക്കാതെ നിര്‍മ്മിച്ച തടയണ പൊളിച്ച് നീക്കാന്‍ അഡ്വക്കറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയിരിക്കുന്നത്. 

നേരത്തെ പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് പ്രകാരം തടയണ പൊളിച്ച് മാറ്റുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി കളക്ടറുടെ നീക്കം എംഎല്‍എ തടഞ്ഞു. സ്‌റ്റേ നീക്കി തീരുമാനം നടപ്പിലാക്കുന്നതിനാണ് കളക്ടര്‍ എജിയുടെ ഉപദേശം തേടിയിരിക്കുന്നത്. 

പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയാണ് ചീങ്കണ്ണിപ്പാറയില്‍ തടയണ നിര്‍മ്മിച്ചിരിക്കുന്നത്. തടയണ നിര്‍മ്മിക്കുന്നതിന് മുമ്പ് യാതൊരു പഠനവും ഇവിടെ നടത്തിയിരുന്നില്ല. ഈ തടയണ ഉരുള്‍പ്പൊട്ടലിന് വരെ കാരണമായേക്കുമെന്നാണ് ആശങ്ക.