• 18 Feb 2018
  • 11: 57 PM
Latest News arrow

വനിതകള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം പിആര്‍ടിസിയില്‍

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 100 വനിതകള്‍ക്ക് സെക്യുരിറ്റി ഗാര്‍ഡ് ജോലിക്കുള്ള പരിശീലനം എരഞ്ഞിപാലത്തെ പിആര്‍ടിസിയില്‍ ആരംഭിച്ചു. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നുള്ളവാണ് പരിശീലകര്‍. ഭൂരിപക്ഷവും കുടുംബിനികളാണ്.   
 ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് ബാബു പറശ്ശേരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേര്‍സണ്‍ സുജാത മനക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ. മൊയ്തു മുഖ്യാതിഥിയായിരുന്നു.
ജില്ലാ പട്ടിക ജാതി  വികസന ഓഫീസര്‍ മൈക്കിള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഡി ഫിലിപ്പ്,  ദി കേരളാ പോസ്റ്റ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍ പി. ദാമോദരന്‍, പി ആര്‍ടിസി അഡ്മിനിസ്ട്രറ്റര്‍ എ. നവാസ് ജാന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സെറീന നവാസ്,  സ്ഥാപക ഡയറക്ടര്‍ ബ്രിഗേഡിയര്‍ കെ. പി. വേലായുധന്‍, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരിഷ് എന്നിവര്‍പ്രസംഗിച്ചു. 
പരിശീലനം കഴിയുമ്പോള്‍ ഇവര്‍ക്ക് ജില്ലയിലെ ആതുരലായങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ലഭിക്കാന്‍ അവസരമൊരുങ്ങുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതീക്ഷ.