• 22 Sep 2023
  • 03: 47 AM
Latest News arrow

മൈക്കല്‍ ഫെല്‍പ്‌സിന് റിയോയില്‍ നാലാം സ്വര്‍ണ്ണം

ആകെ 26 ഒളിംപിക് മെഡല്‍ , അതില്‍ 22 സ്വര്‍ണ്ണം

റിയോ ഡി ജനീറോ : അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് വീണ്ടും സ്വര്‍ണ്ണമെഡല്‍ നേടി . 200 മീറ്റര്‍ മെഡ്‌ലെയിലാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടിയത്. 1:54:66 സെക്കന്‍ഡിലാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്.200 മീറ്റര്‍ മെഡ്‌ലെയില്‍ തുടര്‍ച്ചയായ നാലാം ഒളിംപിക്‌സിലാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടുന്നത്.

റിയോ ഒളിംപിക്‌സില്‍ മാത്രം  ഫെല്‍പ്‌സിന്റെ  നാലാം സ്വര്‍ണമാണിത്. ഇതോടെ ഫെല്‍പ്‌സിന്റെ ആകെ മെഡലുകളുടെ എണ്ണം 26 ആയി.  റിയോയില്‍  4x100 മീറ്റര്‍ ,4x200 മീറ്റര്‍ റിലേകളിലും 4x 100 ഫ്രീ സ്‌റ്റൈലിലും  ഫെല്‍പ്‌സ് സ്വര്‍ണം നേടിരുന്നു.