• 23 Sep 2023
  • 02: 14 AM
Latest News arrow

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മരണം

മനാമ: ഒമാനില്‍ രോഗിയുമായി പോയ ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. തലസ്ഥാനമായ മസ്‌കത്തിനടുത്ത് അല്‍ അമേരാത്-കുറിയാത്ത് റോഡില്‍ ബുധനാഴ്ച ഉച്ചക്കുശേഷമാണ് അപകടം.

ആരോഗ്യമന്ത്രാലയത്തിന്റെ ആംബുലന്‍സ് ട്രക്കുമായി ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവറും രണ്ടു നഴ്‌സുമാരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്നു രോഗിക്കാണ് ഗുരുതര പരിക്കേറ്റത്. മരിച്ചവരില്‍ രണ്ടുപേര്‍ വിദേശികളാണെന്ന് സംശയിക്കുന്നു.