• 22 Sep 2023
  • 04: 30 AM
Latest News arrow

പുന്നമടയുടെ ഓളപ്പരപ്പില്‍ നെഹ്രു ട്രോഫി വള്ളം കളി

ആലപ്പുഴ: അറുപത്തിമൂന്നാമത് നെഹ്രു ട്രോഫി വള്ളം കളിക്ക് ഇന്ന് പുന്നമടക്കായല്‍ സാക്ഷിയാവും. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ജലോത്സവം ഉദ്ഘാടനം ചെയ്തു. എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മാസ് ഡ്രില്ലിന് ശേഷം മത്സരവിഭാഗത്തില്‍  16 ചുണ്ടന്‍വള്ളങ്ങളാണ് നെഹ്രുവിന്റെ കയ്യൊപ്പുള്ള വെള്ളിച്ചുണ്ടനുവേണ്ടി പുന്നമടക്കായലില്‍ തുഴയെറിയുക. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം കളിവള്ളങ്ങളുടെ ഹീറ്റ്‌സ്, ഫൈനല്‍ മത്സരങ്ങളും തുടര്‍ന്ന ് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തിലുള്ള ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറും. എല്ലാ വര്‍ഷവും ആഗസ്തിലെ രണ്ടാമത്തെ ശനിയാഴ്ച അരങ്ങേറുന്ന നെഹ്രു ട്രോഫി വള്ളം കളിക്ക് നെഹ്രു ട്രോഫി വള്ളംകളി സമിതിയാണ് നേതൃത്വം നല്‍കുന്നത്. വള്ളംകളി 63 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി 63 വള്ളങ്ങളാണ് നീറ്റിലിറങ്ങുക.