സ്ത്രീയുടെ ശരീരം മോഹിച്ചിട്ടില്ല; സ്ത്രീ വിരോധിയായി മുദ്രയടിക്കരുതെന്ന് ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം: സ്ത്രീയുടെ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ തന്നെ സ്ത്രീ വിരോധിയായി മുദ്രയടിക്കരുതെന്ന് ചെറിയാന് ഫിലിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇടതുപക്ഷ സഹയാത്രികനായ ചെറിയാന് ഫിലിപ്പ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
വിജയദശമി ദിനത്തില്‍ അതീവ ജാഗ്രതയോടെ ഹരിശ്രീ കുറിക്കട്ടെ എന്ന ആമുഖത്തോടെ തുടങ്ങുന്ന പോസ്റ്റില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിസന്ധിയുണ്ടാകുമ്പോഴാണ് ശത്രുക്കളേയും മിത്രങ്ങളേയും തിരിച്ചറിയുന്നതെന്നും അത്തരം സാഹചര്യങ്ങളില്‍ എഴുന്നേല്‍പ്പിക്കുന്നതിന് പകരം മതുകില് ചവിട്ടുന്ന ശീലമുള്ളവരുമുണ്ട്. ഫെയ്സ്ബുക്കില്‍ തന്നെ അധിക്ഷേപിക്കുന്നവരോട് മറുപടി പറയാറില്ലെന്നും അതവരുടെ സ്വാതന്ത്ര്യമായി കണക്കാക്കാണ്, എന്നാല്‍ മരിച്ചുപോയ തന്റെ അമ്മയെക്കുറിച്ച് ഫെയ്സ്ബുക്കിലുണ്ടായ തെറിയഭിഷേകം തന്നെ വേദനിപ്പിച്ചെന്നും ചെറിയാന് ഫിലിപ്പ് ഫെസ്ബുക്കില്‍ കുറിച്ചു.
'മാതൃത്വത്തിന്റെ മഹനീയത അറിയാവുന്ന ഏതു മനുഷ്യനും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പരിശുദ്ധമാണ് കുടുംബമോ രക്ഷിതാക്കളോ ജീവതസുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാന്‍ സ്നേഹനിധികളായ നിരവധി അമ്മപെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്- വിളമ്പിത്തന്ന ഭക്ഷണത്തിന്റെ സ്വാദിലൂടെയാണ് പല സ്ത്രീകളും എന്റെ ഹൃദയത്തില്‍ പ്രവേശിച്ചത്- ഒരു സ്ത്രീയുടേയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ എന്നെ ദയവായി ഒരു സ്ത്രീവിരോധിയായി മുദ്രയടിക്കല്ലേയെന്ന അപേക്ഷയോടെയാണ് ചെറിയാന് ഫിലിപ്പ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ചെറിയാന് ഫിലിപ്പിന്റെ പോസ്റ്റ്.