കോണ്‍ഗ്രസ് ഉടുപ്പഴിക്കല്‍ സമരം മാതൃകാപരം; വനിതാ നേതാക്കളെ ആക്ഷേപിച്ച് ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചതിനെ വിമര്‍ശിച്ച് സിപിഎം സഹയാത്രികന് ചെറിയാന് ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദ പരാമര്‍ശം. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ഉദ്ധരിച്ച് പണ്ട് കേരളത്തില്‍ ഉടുപ്പഴിച്ച സ്ത്രീകള്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു പരാമര്‍ശം.
ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് 'യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കൊണ്ഗ്രസില് സീറ്റ് കിട്ടിയിട്ടുണ്ട്' പോസ്റ്റ് വിവാദമായതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ പ്രതിഷേധവുനമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ സ്ത്രീകള്ക്കെതിരെയിട്ട പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി ചെറിയാന് ഫിലിപ്പ് രംഗത്തെത്തി. സ്ത്രൂ ീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് പരാമര്‍ശിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെറിയാന് ഫിലിപ്പ് വ്യക്തമാക്കി.