ഇന്ത്യയില്‍ അസഹിഷ്ണുതയില്ല, ഇന്ത്യയില്‍ തന്നെ തുടരാനാണ് ഇഷ്ടം; തസ്ലീമ നസ്റിന്

ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും ഇന്ത്യയില്‍ തന്നെ തുടരാനാണ് തനിക്കിഷ്ടമെന്നും പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്. കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി സച്ചിദാനന്ദനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലുന്നത് അസഹിഷ്ണുതയല്ല, കുറ്റകൃത്യമാണ്. ഇഷ്ടമുള്ളത് തിന്നാനം പറയാനും ചെയ്യാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഒരുവന്റെ ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തസ്ലീമ നസ്റിന് പറഞ്ഞു.
''രാജ്യത്തെ ചില വ്യക്തികള്‍ക്കാണ് അസഹിഷ്ണുതയുണ്ട് . മൗലീകവാദികള്‍ എല്ലാ സമുദായത്തിലുമുണ്ട്. മതമൗലീകവാദങ്ങള് ന്യൂനപക്ഷത്തിന്റേതായാലും ഭൂരിപക്ഷത്തിന്റേതായാലും എതിര്‍ക്കപ്പെടേണ്ടതാണ്. പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് വ്യക്തിപരമാണ്.'' തസ്ലീമ പറഞ്ഞു.
രാഷ്ട്രനിര്‍മ്മാണം തുല്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. സ്ത്രീ ശരീരത്തെയും സ്വഭാവത്തെയും കുറിച്ച് സ്ത്രീ എഴുതുമ്പോള്‍ അത് അശ്ലീലവും പുരുഷന്മാര് എഴുതുമ്പോള്‍ സാഹിത്യവുമാണെന്ന് കരുതുന്നവരാണ് ബംഗ്ലാദേശികള്‍. ലോകത്തിന്റെ എല്ലാ ദിക്കുകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു പോലെയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ