• 23 Sep 2023
  • 03: 28 AM
Latest News arrow

രോഹിതിന്റെ ആത്മഹത്യ: ഡിലിറ്റ് തിരിച്ചു നല്‍കുമെന്ന് അശോക് വാജ്‌പേയി

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദി കവി അശോക് വാജ്‌പേയി ഡീലിറ്റ് ബിരുദം തിരിച്ചുനല്‍കും.  ഹൈദരാബാദ് സര്‍വ്വകലാശാല നല്‍കിയ ഡീലിറ്റ് ബിരുദമാണ് തിരിച്ചുനല്‍കുക. ദളിത് വിരുദ്ധ സമീപനം സ്വീകരിക്കുന്ന സര്‍വ്വകലാശാലയുടെ അംഗീകാരം തനിക്ക് ആവശ്യമില്ലെന്ന് വാജ്‌പേയി പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും സര്‍വ്വകലാശാലകളെ മുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊടുത്ത  സര്‍വ്വകലാശാല അധികൃതരുടെ ആത്മഹത്യക്ക് കാരണമായതെന്നും വാജ്‌പേയി കുറ്റപ്പെടുത്തി.

ദാദ്രിയില്‍ ബീഫ് വിവാദത്തിന്റെ പേരില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം വാജ്‌പേയി തിരിച്ചേല്‍പ്പിച്ചിരുന്നു. ലളിത അക്കാദമി ചെയര്‍സ്ഥാന പദം അലങ്കരിച്ചിരുന്ന വാജ്‌പേയിയുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരുമാണ് പുരസ്‌കാരം തിരിച്ചു നല്‍കി രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ അണിനിരന്നിരുന്നു.