• 13 Nov 2019
  • 08: 43 AM
Latest News arrow

കൂടത്തായി കൊലപാതകപരമ്പര: പ്രതികളുടെ കസ്റ്റഡികാലാവധി തീരുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതോടെ കേസിലെ ഒന്നാം പ്രതി ജോളി, ഇവര്‍ക്ക് സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരനും രണ്ടാം പ്രതിയുമായ എംഎസ് മാത്യു എന്നിവരെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ആവശ്യപ്പെടും. മൂന്ന് ദിവസത്തേയ്ക്ക് കൂടി വിട്ടുകിട്ടാനാണ് പൊലീസ് ആവശ്യപ്പെടുക. കൂടത്തായി കൊലപാതപരമ്പരയില്‍പ്പെട്ട പൊന്നാമറ്റം റോയ് തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊന്ന കേസിലാണ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.