• 22 Feb 2018
  • 04: 41 AM
Latest News arrow

എനിക്ക് വെറും ഒരു നടനായി മരിക്കേണ്ട, ഞാന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ല; കമല്‍ ഹാസന്‍

ചെന്നൈ: താന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍. രണ്ട് സിനിമകള്‍ ഇനി റിലീസാകാനുണ്ട്. അതു കഴിഞ്ഞാല്‍ പിന്നെ തന്നെ സിനിമയില്‍ കാണില്ല. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ തന്റെ തീരുമാനം അറിയിച്ചത്. ഈ മാസമാണ് കമല്‍ ഹാസന്‍ തന്റെ പാര്‍ട്ടിയും അതിന്റെ നയങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് സത്യസന്ധമായ ജീവിതം നയിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു കമല്‍ ഹാസന്റെ മറുപടി. അതോടൊപ്പം താന്‍ തോല്‍ക്കില്ലെന്ന ശുഭാപ്തി വിശ്വാസവും കമല്‍ പ്രകടിപ്പിച്ചു. 

എനിക്ക് വെറും ഒരു നടനായി മരിക്കേണ്ട. മനുഷ്യര്‍ക്ക് സേവനം ചെയ്തയാളെന്ന സന്തോഷത്തോടെ വേണം മരിക്കാന്‍. ഞാന്‍ എനിക്ക് നല്‍കിയ വാഗ്ദാനമാണത്. രാഷ്ട്രീയത്തിലേക്ക് വരാനുള്ള കാരണവുമതാണ്. ഹിന്ദു തീവ്രവാദം ഇപ്പോള്‍ വലിയ ഭീഷണിയായിരിക്കുകയാണെന്നും ഇനിയും ഇതിനെതിരെ പരാതിപ്പെട്ടുകൊണ്ടിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.