• 24 May 2018
  • 01: 13 PM
Latest News arrow

പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തല്‍; ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരെ പോക്‌സോ ചുമത്തിയേക്കും

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ റോഡിലിറങ്ങി അക്രമം കാണിച്ചവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരസ്യമാക്കിയതിനാണ് പോക്‌സോ നിയമം ചുമത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളേന്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. വാഹനങ്ങളും സ്ഥാപനങ്ങളും കൊള്ളയടിച്ച കേസില്‍ പ്രതികളായവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും പോക്‌സോ ചുമത്തണോയെന്ന് തീരുമാനിക്കുന്നത്.