• 15 Nov 2019
  • 09: 56 PM
Latest News arrow

ആത്മവിശ്വാസത്തിന്റെ തവിട്ട് കിരണങ്ങള്‍ പകര്‍ന്ന് ദീപികയും പി.വി സിന്ധുവും കിരണ്‍ മജുംദാറും

അഴക്, നിശ്ചയദാര്‍ഢ്യം, പ്രബലത- ഫെമിന മാസികയുടെ ഒക്ടബോര്‍ ലക്കം പുറത്തിറങ്ങിയിരിക്കുന്നത് ഈ മൂന്ന് ശക്തികളെയും സംയോജിപ്പിച്ചുകൊണ്ടാണ്. ബോളിവുഡ് നടി ദീപിക പദുക്കോണ്‍, ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ പി.വി സിന്ധു, സംരംഭക കിരണ്‍ മജുംദാര്‍ എന്നിവരാണ് ഈ മൂന്ന് ശക്തികളെയും പ്രതിനിധാനം ചെയ്ത് ഫെമിന മാസികയുടെ കവര്‍ പേജില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫെമിന അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇറക്കിയ പ്രത്യേക പതിപ്പിന്റെ കവര്‍ പേജാണ് സ്ത്രീയുടെ കരുത്ത് പ്രകടിപ്പിച്ചുകൊണ്ട് ശ്രദ്ധേയമാകുന്നത്.

തവിട്ട് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആത്മവിശ്വാസം സ്ഫുരിക്കുന്ന രീതിയിലാണ് മൂന്ന് പേരുമുള്ളത്. തവിട്ട് നിറത്തിലുള്ള സാറ്റിന്‍ സ്ലിപ്പ് ഉടുപ്പിന് പുറത്ത് തോല്‍ നിറത്തിലുള്ള ഓവര്‍കോട്ട് ധരിച്ച് നടുവില്‍ ദീപിക. ദീപികയുടെ വലതുവശത്തായി ഇളംതവിട്ട് നിറത്തിലുള്ള ഉടുപ്പും മഹാഗണി ലിനന്‍ ഷര്‍ട്ടും ധരിച്ച് സിന്ധുവും ഇടത് വശത്ത് ഇളം തവിട്ട് നിറത്തിലുള്ള ഉടുപ്പും റ്റാങ്കറിങ് ജാക്കെറ്റും ധരിച്ച് പ്രൊഫഷണല്‍ ലുക്കില്‍ ബയോക്കോണിന്റെ ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാറും നില്‍ക്കുന്നു. കവര്‍ പേജിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.