നീന്തല്‍ക്കുളത്തില്‍ മുങ്ങിവാരി ഫെല്‍പ്സ് ; റിയോയില്‍ ഇതുവരെ 3 സ്വര്‍ണ്ണം ; ആകെ ഒളിംപിക് മെഡല്‍ 25

റിയോ ഡി ജനീറോ : അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് 21 ആം ഒളിംപിക്സ് സ്വര്‍ണം. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഒന്നാമതെത്തിയാണ് സ്വര്‍ണ്ണം നേടിയത്. 200 മീറ്റര്‍ ബട്ടര്ഫ്ളൈസിലും ഫെല്‍പ്സ് സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ റിയോയിലെ ഫെല്‍പ്സിന്റെ സ്വര്‍ണനേട്ടം മൂന്നായി. നേരത്തെ പുരുഷ വിഭാഗം 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്സ് ഉള്‍പ്പെട്ട യുഎസ് ടീം സ്വര്‍ണം നേടിയിരുന്നു.
റിയോയിലെ മൂന്നാം സ്വര്‍ണ നേട്ടത്തോടെ ഒളിംപിക്സിലെ ഇതിഹാസ താരങ്ങളിലൊരാളായ ഫെല്‍പ്സിന്റെ ആകെ ഒളിംപിക് മെഡല്‍ 25 ആയി; 21 സ്വര്‍ണം, 2 വെള്ളി, 2 വെങ്കലം എന്നിവയാണിവ . 2012 ലണ്ടന്‍ ഒളിംപിക്സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്സ് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ