യൂറോകപ്പ് സെമി ലൈന്‍അപ് ആയി ; പോര്‍ച്ചുഗല്‍-വെയ്ല്‍സ് , ജര്‍മ്മനി-ഫ്രാന്‍സ്

പാരീസ് : ക്വാര്‍ട്ടറില്‍ ആതിഥേയരായ ഫ്രാന്‍സ് ഐസ് ലാന്‍ഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ യൂറോകപ്പ് സെമിയില്‍ ഫ്രാന്‍സ്-ജര്‍മ്മനി ക്ലാസ്സിക് മത്സരത്തിന് കളമൊരുങ്ങി. വ്യാഴാഴ്ച രാത്രി 12.30ന് മാഴ്‌സല്ലെ സ്റ്റേഡിയത്തിലാണ് ജര്‍മ്മനിയുമായുള്ള ഫ്രാന്‍സിന്റെ സെമിഫൈനല്‍.
ഗോള്‍ വര്‍ഷിച്ച മത്സരത്തില്‍ ഫ്രാന്‍സിന് വേണ്ടി ഒളിവര്‍ ജിറൗഡ് (2 ),പോള്‍ പോഗ്ബ,പയെറ്റ്,ഗ്രിസ്മാന്‍ എന്നിവരും ഐസ് ലാന്‍ഡിന് വേണ്ടി സിഗ്‌തോഴ്‌സന്‍ , ബര്‍നാസെന്‍ എന്നിവരും ഗോള്‍ നേടി.
മൂന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ് ലാന്‍ഡ് സര്‍വ്വരേയും ഞെട്ടിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയത്. മികച്ച കളിയിലൂടെ ലോകഫുട്ബാളില്‍ അവര്‍ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും തല ഉയര്‍ത്തിപ്പിടിച്ചാണ് ഐസ് ലാന്‍ഡ് മടങ്ങുന്നത്.
ബുധനാഴ്ച രാത്രി 12 .30ന് നടക്കുന്ന ആദ്യ സെമിയില്‍ പോര്‍ച്ചുഗല്‍ വെയ്ല്‍സിനെ നേരിടും.