• 10 Jun 2023
  • 05: 27 PM
Latest News arrow

യൂറോ കപ്പ് പോര്‍ച്ചുഗലിന് (1-0)

പോര്‍ച്ചുഗലിന്റെ ആദ്യ അന്താരാഷ്ട്ര കിരീടം

പാരീസ്: വേണ്ടത്ര വീറും വാശിയും ഇല്ലാത്ത പോര്‍ച്ചുഗല്‍ - ഫ്രാന്‍സ് കലാശപ്പോരാട്ടത്തിനൊടുവില്‍ യൂറോ കപ്പ് പോര്‍ച്ചുഗലിലേക്ക്.ആതിഥേയരായ ഫ്രാന്‍സിനെ എക്‌സ്ട്രാ ടൈമിലെ ഒരു ഗോളിലാണ് പോര്‍ച്ചുഗല്‍ തോല്‍പിച്ചത്. പന്ത്രണ്ട് വര്‍ഷം മുന്‍പ് കലാശപ്പോരാട്ടത്തില്‍ കൈവിട്ട യൂറോകപ്പ് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍ ചരിത്രം രചിക്കുകയായിരുന്നു .പകരക്കാരനായി ഇറങ്ങിയ എഡറാണ് 109 ആം  മിനിറ്റില്‍ ലക്ഷ്യം കണ്ടത് . ഈ യൂറോയില്‍ പകരക്കാരനായി ഇറങ്ങി ഗോളടിക്കുന്ന രണ്ടാമത്തെ താരമാണ് എഡര്‍. 

ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതിനാല്‍  ഗോളവസരങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു . സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പരിക്കേറ്റ്  മടങ്ങിയതോടെ പോര്‍ച്ചുഗല്‍ ആരാധകര്‍  നിരാശയിലുമായിരുന്നു . പയറ്റിന്റെ ഫൗളില്‍ വലതു കാല്‍മുട്ടിന് പരിക്കേറ്റ ക്രിസ്റ്റിയാനോ ഇരുപത്തിനാലാം മിനിറ്റിലാണ്  പുറത്തുപോയത്.എങ്കിലും  പുറത്തിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോയെ സാക്ഷിയാക്കി പോര്‍ച്ചുഗല്‍ ചരിത്രത്തില്‍ ആദ്യമായി ഫുട്‌ബോള്‍ കിരീടത്തില്‍ ചുംബിച്ചു .

 ജിറൗഡും ഗ്രീസ്മാനും പോര്‍ച്ചുഗലിനെതിരെ വലചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഗോളായി മാറിയില്ല. 
 തൊണ്ണൂറ്റി ഒന്നാം മിനിറ്റില്‍ ഫ്രാന്‍സിന് ഒരു സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ ജിഗ്‌നാക്കിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.