വിദ്യാഭ്യാസ യോഗ്യതയില്ലെന്ന ആരോപണത്തിന് മറുപടിയുമായി ദീപ നിശാന്ത്

തൃശ്ശൂര്‍: വിദ്യാഭ്യാസ യോഗ്യതയില്ലെന്നും 25 ലക്ഷം കോഴ കൊടുത്താണ് നിയമനം നേടിയതെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തനിക്കെതിരെയുള്ള ആരോപണങ്ങല്‍ക്ക് മറുപടി പറഞ്ഞത്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം പരിപൂര്‍ണ്ണ അവഗണന അര്‍ഹിക്കുന്നതാണ് ദീപ നിശാന്ത് വ്യക്തമാക്കി. ഒരു അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഏറ്റവും അപഹാസ്യമായതാണ് ഇതെന്നും ദീപ പറയുന്നു.
യുജിസി നെറ്റ് യോഗ്യതയില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി നെറ്റ് യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും 2003 ല്‍ എം എ മലയാളം ഒന്നാം റാങ്കോടെ പാസായതിന്റെ സര്‍ട്ടിഫിക്കറ്റും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദീപ 'എഴുതിയ ജലം കൊണ്ടുള്ള മുറിവുകള്‍' എന്ന കഥ കോപ്പിയടിച്ചതാണെന്ന ആരോപണത്തെയും ദീപ പോസ്റ്റില്‍ അടച്ചാക്ഷേപിച്ചിട്ടുണ്ട്.
കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ ദീപ നിശാന്ത് കുറ്റക്കാരിയല്ലെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിനൊടുവിലാണ് ദീപ നിശാന്തിനെക്കുറിച്ചുള്ള പുതിയ ആരോപണങ്ങള്‍ ഉടലെടുക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്