• 14 Dec 2018
  • 03: 09 AM
Latest News arrow

കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ വിമർശനം ; ജാമ്യാപേക്ഷ വിധിപറയാൻ നാളത്തേയ്ക്ക് മാറ്റി

കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാൻ നാളത്തേക്ക് മാറ്റി. ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്ന്  കോടതി അറിയിച്ചു. എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി ആരാഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. സുരേന്ദ്രന്റെ പ്രവർത്തികളെ ന്യായീകരിക്കാന്‍ ആവില്ലെന്നും കോടതി വിലയിരുത്തി. സുരേന്ദ്രനെ എത്രകാലം ജയിലിൽ ഇടുമെന്നും കോടതി ചോദിച്ചു. 

അതെ സമയം, സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. സുരേന്ദ്രൻ നിയമം കയ്യിലെടുത്തെന്നും   സുപ്രീംകോടതി വിധി സുരേന്ദ്രൻ മാനിച്ചില്ലെന്നും സർക്കാർ പറഞ്ഞു. സുരേന്ദ്രനെതിരെ എട്ട് വാറന്റ് ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്നാൽ,  മന്ത്രിമാര്‍ക്കെതിരെ ഇത്തരം കേസുകളും വാറന്റും ഇല്ലേയെന്ന്  കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് തിരിച്ച് ചോദിക്കുകയും ചെയ്തു.