റിയോ ഒളിംപിക്സ് : 400 മീറ്ററില്‍ മുഹമ്മദ് അനസും 100 മീറ്ററില്‍ ദ്യുതി ചന്തും പുറത്ത്

റിയോ ഡി ജനീറോ : ട്രാക്കിനങ്ങളിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി . 400 മീറ്ററില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം മുഹമ്മദ് അനസ് യോഗ്യതാറൗണ്ടില്‍ തന്നെ പുറത്തായി. 400 മീറ്ററില്‍ 45.95 സെക്കന്‍ഡില്‍ ആറാമതായാണ് അനസ് ഫിനിഷ് ചെയ്തത് . ആദ്യമെത്തുന്ന മൂന്ന് പേര്‍ക്കേ സെമിയിലേക്ക് കടക്കാന്‍ പറ്റൂ .
വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ഒഡിഷ താരം ദ്യുതി ചന്തും സെമി കാണാതെ പുറത്തായി. 11.69 സെക്കന്‍ഡില്‍ അഞ്ചാമതാണ് ദ്യുതി ചന്ത് ഫിനിഷ് ചെയ്തത്. ആദ്യമെത്തുന്ന രണ്ടു പേരാണ് സെമിയില്‍ കടക്കുക.
നേരത്തെ 800 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്‍സണും വനികളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷ ഡിസികസ് ത്രോയില്‍ വികാസ് ഗൗഡയും യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ