• 22 Sep 2023
  • 04: 09 AM
Latest News arrow

പഞ്ചാബി എഴുത്തുകാരി ദലീപ് കൗര്‍ തിവാന പത്മശ്രീ തിരിച്ചുനല്‍കുന്നു

ചണ്ഡിഗഢ്: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയിലും വര്‍ഗീയവാദത്തിലും പ്രതിഷേധിച്ച് പഞ്ചാബി എഴുത്തുകാരി ദലിപ് കൗര്‍ തിവാന പത്മശ്രീ തിരിച്ചുനല്‍കുന്നു. സത്യം പറയുന്നവരും നീതിക്കുവേണ്ടി നിലകൊള്ളുന്നവരും കൊല്ലപ്പെടുന്നത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് തിവാന പുരസ്‌കാരം തിരിച്ചു നല്‍കുന്നത്. അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ മറ്റ് എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി തിവാന പറഞ്ഞു. വര്‍ത്തമാനകാല പഞ്ചാബി സാഹിത്യത്തിലെ മുന്‍നിര എഴുത്തുകാരിയാണ് എണ്‍പതുകാരിയായ ദലിപ് കൗര്‍ തിവാന. 1971ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ തിവാനയെ 2004ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.