• 20 Mar 2019
  • 07: 46 AM
Latest News arrow

ഏതു തരത്തിലുള്ള ഇംഗ്ലീഷും കൈകാര്യം ചെയ്യുമെന്ന് സുഷമാസ്വരാജ്

ഏതു തരത്തിലുള്ള ഇംഗ്ലീഷ് ഗ്രാമറും തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്. മലേഷ്യയിലെ ഇന്ത്യക്കാരന്റെ ട്വീറ്റിനുള്ള മറുപടിയിലാണ് മന്ത്രിയുടെ അവകാശവാദം. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ശ്രദ്ധേയയായ മന്ത്രിയോട് തന്റെ സുഹൃത്തിനെ മലേഷ്യയില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ സഹായം തേടിയ ട്വീറ്റിലെ ഗ്രാമര്‍ തെറ്റ് ചൂണ്ടിക്കാട്ടിയ മറ്റൊരു ട്വീറ്റര്‍, മന്ത്രിക്ക് ഹിന്ദിയിലോ പഞ്ചാബിയിലോ ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിലെ പരിഹാസം മനസ്സിലാക്കിയ മന്ത്രിയാണ് നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അംഗമായ ശേഷം താന്‍ നേടിയ നേട്ടങ്ങള്‍ അവതരിപ്പിച്ചത്.

67കാരിയായ സുഷമ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിപദവിയില്‍ എത്തിയ രണ്ടാമത്തെ വനിതയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനു മുന്‍പ് ഈ പദവി അലങ്കരിച്ച ആദ്യ വനിത. മന്ത്രിയായതിന് ശേഷം ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അനവധി ലോകനേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട് സുഷമാ സ്വരാജ്.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ നവമ്പറില്‍ ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. ബി.ജെ.പി.യിലെ പ്രമുഖ നേതാവായ സുഷമാ സ്വരാജിന് കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടത്തിയതുമൂലം 2016ല്‍ ഔദ്യോഗിക ജോലികളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിരുന്നു.

മധ്യപ്രദേശിലെ വിദിശയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുഷമ.