ഭര്‍ത്താവ് പെണ്ണ്; പെണ്ഭാര്യ അറിഞ്ഞത് മാസങ്ങള്‍ കഴിഞ്ഞ് !
സംഭവം ഇന്‍ഡൊനീഷ്യയിലെ ജാവ ദ്വീപില്‍

ഇന്തോനേഷ്യ : വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം ജാവദ്വീപിലെ ഹെനിയാതിയെന്ന 25കാരിയ്ക്ക് ഒരു സംശയം.തന്റെ ഭര്‍ത്താവും ഒരു പെണ്ണാണോ എന്ന് ! 'ഭര്‍ത്താവി'ന്റെ ബാഗില്‍നിന്ന് ഹെനിയാതിക്ക് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡാണ് സംശയത്തിനിടയാക്കിയത്. സംഭവം സത്യമെന്ന് മനസ്സിലായപ്പോള്‍ ഭാര്യ ഞെട്ടി. ഞെട്ടല്‍ മാറിയപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പിന്നെ താമസിച്ചില്ല, ഭര്‍ത്താവായി ചമഞ്ഞ സുവാര്‍തി എന്ന 40കാരിയെ പോലീസ് അറസ്റ്റുചെയ്തു.
മുഹമ്മദ് സപൂത്ര എന്ന ആണ്പേരിലാണ് സുവാര്‍തി എന്ന പെണ്പേരുകാരി ഹെനിയാതിയെ കല്യാണം കഴിച്ചത്. താന്‍ ഒരു പോലീസുദ്യോഗസ്ഥനാണെന്നായിരുന്നു സുവാര്‍തി വിവാഹസമയത്ത് പറഞ്ഞത്.ഏഴു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സുവാര്‍തി നടത്തിയതെന്ന് പോലീസ് പറഞ്ഞു.
RECOMMENDED FOR YOU
Editors Choice