ലഹരി മൂത്തപ്പോള്‍ സിംഹത്തിന് 'ഷേക്ക് ഹാന്‍ഡ് ' !

ഹൈദരാബാദ് : സ്മാള്‍ അടിച്ച് ഫിറ്റ് ആയപ്പോള്‍ 35 കാരനായ മുകേഷിന് തോന്നി, സിംഹത്തിന് കൈ കൊടുത്തുകളയാം എന്ന്. ഒട്ടും താമസിച്ചില്ല ;മൃഗശാലയില്‍ സിംഹത്തെ പാര്പ്പിച്ചിടത്തേക്ക് ചാടിയിറങ്ങി.എന്നാല്‍ മൃഗശാലാ അധികൃതര്‍ തക്ക സമയത്ത് കണ്ടതിനാല്‍ മുകേഷിനും സിംഹത്തിനും നിരാശരാകേണ്ടി വന്നു.
ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. രാജസ്ഥാനിലെ സികര്‍ ജില്ലക്കാരനായ മുകേഷ് ലഹരി മൂത്തപ്പോള്‍ ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്നിടത്തേക്ക് സെക്യൂരിറ്റി അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് കടക്കുകയായിരുന്നു . രാധിക എന്ന പെണ്‍സിംഹമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അത് മുകേഷിനുനേരെ പാഞ്ഞുവന്നെങ്കിലും , ആ സിംഹത്തിന്റെ പരിചാരകനായ പാപ്പയ്യ മറ്റൊരു ഭാഗത്തേക്ക് അതിന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു എന്ന് ക്യൂറേറ്റര്‍ ശിവാനി ദോഗ്ര പറഞ്ഞു.
മെട്രോ റെയില്‍ തൊഴിലാളിയാണ് മുകേഷ്. പോലീസ് കേസെടുത്തു .