• 26 May 2018
  • 09: 54 AM
Latest News arrow

എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഇനി ദുബായിലും

എംവിആര്‍ കാന്‍സര്‍സെന്ററിന്റെ ഒരു യൂണിറ്റ് ദുബായില്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായിസെന്റിന്റെ നടത്തിപ്പു സ്ഥാപനമായ കെയര്‍ ഫൗണ്ടഷന്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണനും വൈസ് ചെയര്‍മാനും ദുബായിലെ വ്യാപാര പ്രമുഖനുമായ വി.എ ഹസ്സനും വെളിപ്പെടുത്തി. ആറുമാസത്തിനകം ദുബായില്‍ ഈ ആതുരാലയത്തിന്റെ ഒരു ക്ലിനിക്ക് ആരംഭിക്കുമെന്നും എന്‍വിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റ്യിട്ടൂട്ടിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ ഇരുവരും വെളിപ്പെടുത്തി.
 ആഘോഷപരിപാടികള്‍ പ്രശസ്ഥ സിനിമാ താരവും എംപിയുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് രോഗികളോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും ആരോഗ്യപരമായ മാറ്റങ്ങള്‍ വെണമെന്ന് ഇന്നസെന്റെ സൂചിപ്പിച്ചു. രോഗികളോട് കണക്കിലേറെ സഹതാപവും അനുകമ്പയുമല്ല വേണ്ടത്. അവര്‍ക്ക് ആത്മ വിശ്വാസവും  അസുഖത്തെ നേരിടാനുള്ള ധൈര്യവുമാണ് പകരേണ്ടത്. കാന്‍സര്‍ രോഗത്തിന് വിധേയനായ തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള മനക്കരുത്ത് കൈവരിക്കാന്‍ സാധിച്ചതിനെക്കുറിച്ച് സരസമായി ഇന്നസെന്റ് വിശദീകരിച്ചു.

 സിനിമാ നടന്‍ മാമുക്കോയ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍  ഡോ.നാരായണന്‍കുട്ടി വാര്യര്‍ ആശുപത്രി പ്രവര്‍ത്തനങ്ങളും ആധുനിക ചികിത്സാ സൗകര്യങ്ങളും വിശദീകരിച്ചു. കഴിഞ്ഞ ആറുമായത്തിനകം എണ്ണായിരത്തില്‍ പരം രോഗികള്‍ ചികിത്സയ്ക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു.