• 19 Feb 2018
  • 12: 02 AM
Latest News arrow

പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ എങ്ങിനെ പ്രതികരിക്കണം? കാണണം ഈ ഷോര്‍ട്ട് ഫിലിം

പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഒരു ദിവസം താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ എങ്ങിനെയായിരിക്കും ഒരു അമ്മയുടെ പ്രതികരണം? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുതെന്ന ജീര്‍ണിച്ച സദാചാര ബോധമുള്ളയാളാണ് അച്ഛനെങ്കിലോ? ഇത്തരമൊരു പ്രതിസന്ധിയെ ആ പെണ്‍കുട്ടി എങ്ങിനെയാണ് തരണം ചെയ്യുക? ഈ അവസ്ഥയാണ് മാ എന്ന തമിഴ് ഷോര്‍ട് ഫിലിം ആവിഷ്‌കരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തെ ഒരു അമ്മയും മകളും എങ്ങിനെ തരണം ചെയ്യുന്നുവെന്ന് കാണിച്ചുതരുന്ന ഈ ഷോര്‍ട് ഫിലിം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. 

സര്‍ജുന്‍ കെഎമ്മാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമ്മയായി കനികുസൃതിയും മകളായി അനിഘയും അഭിനയിക്കുന്നു. ഒണ്‍ഗ്ര ക്രിയേഷന്‍സാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്.