• 22 Apr 2018
  • 10: 12 AM
Latest News arrow

ദിലീപിന് അടൂരിന്റെ പിന്തുണ....താന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ല

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന് അടൂര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് മാധ്യമങ്ങളുടെ ശിക്ഷവിധിക്കലാണ്. സത്യം തെളിയുന്നതുവരെ മാധ്യമങ്ങള്‍ ക്ഷമ കാണിക്കണമെന്നും അടൂര്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് അഞ്ചുമണിയോടെ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.