മിസോറാമിന് ചരിത്രത്തില്‍ ആദ്യമായി വനിതാ ലോക്സഭാ സ്ഥാനാര്‍ത്ഥി

ഐസ്വാള്‍: ചരിത്രത്തിലാദ്യമായി മിസോറാമില്‍ ഒരു വനിത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ലാല്ത്ലാമൗനി (63) ആണ് ചരിത്രത്തിലിടം നേടാന്‍ പോകുന്നത്. ഒരു ജൂതമത വിശ്വാസി കൂടിയാണ് ഇവര്‍.
പട്ടിക വര്‍ഗ സംവരണ മണ്ഡലമായ ഐസ്വാള്‍ വെസ്റ്റില്‍ നിന്നാണ് ലാല്ത്ലാമൗനി ജനവിധി തേടുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളെല്ലാം തന്നെ പുരുഷ ആധിപത്യമുള്ളതാണ്. ഇതിനിടയിലാണ് സംസ്ഥാനത്തിന്റെ ഏക ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒരു വനിത മല്‍സര രംഗത്തിറങ്ങുന്നത്. നിലവില്‍ കോണ്‍ഗ്രസ് പാർട്ടിയുടെ സിറ്റിംഗ് സീറ്റാണ് ഈ മണ്ഡലം.
കഴിഞ്ഞ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാല്ത്ലാമൗനി ഐസ്വാള്‍ സൗത്ത്-1 മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. പക്ഷെ 69 വോട്ടുകളേ നേടാനായുള്ളൂ.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വളരെ കുറവാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൊത്തം രണ്ട് വനിതകള്‍ മാത്രമേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയിലെത്തിയിട്ടുള്ളൂ. ആകെയുള്ള 25 സീറ്റുകളില്‍ നിന്ന് ആസ്സാമില്‍ നിന്നുള്ള സുഷ്മിത ദിബ് (കോണ്‍ഗ്രസ്), ബിജയ ചക്രബര്‍ത്തി (ബി.ജെ.പി) എന്നിവര്‍ മാത്രമാണ് ലോക്സഭയിലെത്തിയത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം