പരിഭാഷ പാളി: സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ 'ട്രോള്‍ പൂരം'

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. കേരളത്തില്‍ വരാന്‍ വൈകിയതിന് ക്ഷമചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ഇത് പരഭാഷപ്പെടുത്തിയ സുരേന്ദ്രന് ക്ഷമ ചോദിക്കുന്നുവെന്ന ഭാഗം വിഴുങ്ങി അതിന് പകരമായി ഇപ്പോള്‍ ഇവിടെ വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് പരിഭാഷപ്പെടുത്തിയത്. ശബരിമല സന്ദര്‍ശനമായിരുന്നു താന്‍ ആദ്യമുദ്ദേശിച്ച കേരള സന്ദര്‍ശന പരിപാടിയെന്നും അത് നടന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെ കേരളത്തില്‍ വലിയ മാറ്റം നടക്കുന്ന ഘട്ടത്തില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ. ഇതോട മോദിയും അനിഷ്ടം രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഈ ദൗത്യം വി മുരളീധരന് ഏറ്റെടുത്തു.
പരിഭാഷ പിഴച്ചതിനെ തുടര്‍ന്ന് പരിഭാഷക സ്ഥാനത്തുനിന്ന് മാറേണ്ടിവന്നതോടെ സോഷ്യല്‍ മീഡിയ ഇതാഘോഷിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റെ പോസ്റ്റാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.
അമിത് ഷായുടെ അച്ഛേദിന്‍ പരാമര്‍ശവുമായി സോഷ്യല്‍ മീഡിയയില്‍ ഇരുവരും വാക്ക്പോരിലേര്പ്പെട്ടിരുന്നു. ഇതിനിടെ കെ സുരേന്ദ്രന് ഇട്ടിരുന്ന ബലരാമാ.... എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന പോസ്റ്റാണത്. അമിത് ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍ ബലരാമന് കുറച്ചെങ്കിസലും ഹിന്ദി പഠിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ അന്നത്തെ പരിഹാസം. ഇതിനെതിരെയാണ് വി ടി ബല്‍റാം ഹിന്ദി അക്ഷരമാല പോസ്റ്റ് ചെയ്തത്. ഇതോടെ വി ടി ബല്‍റാമിനെ പരസ്യമായി വിമര്‍ശിച്ച സുരേന്ദ്രന്റെ പോസ്റ്റും വന്ട്രോള് പ്രളയവുമായിരുന്നു വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു.
ഒടുവില്‍ സുരേന്ദ്രന്റെ പരിഭാഷ പിഴച്ചതോടെ പ്രസംഗം നിര്‍ത്തിയ മോദി വി മുരളീധരന് തല്സ്ഥാനത്തേക്കെത്തിയതോടയാണ് പ്രസംഗം പുനഃരാരംഭിച്ചത്.
<iframe width="420" height="315" src="https://www.youtube.com/embed/YNXuPDvLhEY" frameborder="0" allowfullscreen></iframe>