• 14 Dec 2018
  • 03: 06 AM
Latest News arrow

ആരാധകർക്കായി പ്രിയങ്ക-നിക് വിവാഹച്ചിത്രങ്ങൾ

ആരാധകർക്ക് സന്തോഷിക്കാനായി പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിലെത്തി. ജോധ്പൂര്‍ ഉമൈദ് ഭവന്‍ പാലസില്‍ ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ്  സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രീ വെഡ്‌ഡിങ് ആഘോഷങ്ങള്‍ രണ്ടു ദിവസം മുൻപ് തന്നെ തുടങ്ങിയിരുന്നു. പിങ്ക് ലെഹങ്കയണിഞ്ഞാണ് പ്രിയങ്ക ചോപ്ര ചടങ്ങുകള്‍ക്കെത്തിയത്. പ്രിയങ്കയും നിക്കും അതിഥികള്‍ക്കു വേണ്ടി നൃത്തം ചെയ്തു.  ക്രിസ്റ്റ്യന്‍ രീതിയിലായിരുന്നു വിവാഹം. അടുത്ത ദിവസങ്ങളില്‍ തന്നെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും. അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാന്നിദ്ധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു. മറ്റു പ്രമുഖരും പങ്കെടുത്തു.