• 09 Dec 2022
  • 10: 40 PM
Latest News arrow

നരേന്ദ്രമോദിയെ വിമര്‍ശിച്ച് നേഹ ദൂപിയക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

നരേന്ദ്രമോദി ഭരണത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത നേഹ ദൂപിയക്ക് സോഷ്യല്‍ മീഡിയുടെ ട്രോളുകള്‍. ചൊവ്വാഴ്ചയാണ് മണ്‍സൂണിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ മുംബൈ നഗരത്തെക്കുറിച്ച് നേഹ ട്വിറ്ററില്‍ കുറിച്ചത്.

'ഒരു മഴ പെയ്താല്‍ നഗരം നിശ്ചലമാകും. നല്ല ഭരണം എന്നത് സെല്‍ഫിയെടുക്കലും ആളുകളെ യോഗ പരിശീലിപ്പിക്കലുമല്ല പൗരന്‍മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയാണെന്ന'ായിരുന്നു നേദഹയുടെ ട്വീറ്റ്. കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗതവും സ്തംഭിച്ചിരുന്നു.

നരേന്ദ്രമോദിയുടെ സെല്‍ഫി വിത്ത് ഡോട്ടര്‍, യോഗാ ദിനം എന്നിവക്കെതിരെ തുറന്നടിച്ച നേഹയുടെ ട്വീറ്റിന് 3000 റീട്വീറ്റുകളും 2400 ഫേവറിറ്റ് ട്വീറ്റുകളുമാണ് ലഭിച്ചത്. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുന്ന മൂന്നാംകിട നടിയുടെ ഉപദേശം എന്ന രീതിയിലായിരുന്നു ബിജെപി അനുഭാവികള്‍ നേഹയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.