ട്വിറ്ററില്‍ നാഴികകല്ല് തീര്‍ത്ത് നരേന്ദ്രമോദി

മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററില്‍ മറ്റൊരു ചരിത്രം കൂടി രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 15 ദശലക്ഷം ഫോളോവേഴ്സാണ് ഇപ്പോള്‍ ട്വിറ്ററില്‍ മോദിക്കുള്ളത്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ലോകനേതാക്കളില്‍ രണ്ടാമനാണ് മോദി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളവരില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ശേഷം മൂന്നാം സ്ഥാനമാണ് പ്രധാനമന്ത്രിക്കുള്ളത്.
പ്രമുഖ സാമകാലിക വിഷയങ്ങളില്‍ തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രധാനമാധ്യമമാണ് പ്രധാനമന്ത്രിക്ക് ട്വിറ്റര്‍. കഴിഞ്ഞ വര്‍ഷം 8.8 ദശലക്ഷം ഫോളോവേഴ്സായിരുന്നു മോദിക്കുണ്ടായിരുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയവും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള മോദിയുടെ ട്വീറ്റുകളുമാണ് ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ രാജ്യത്തെ അഭിനന്ദിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.