സ്ത്രീധനം ചോദിച്ച വരനെ തള്ളിക്കളഞ്ഞു; പെണ്‍കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

തൃശ്ശൂര്‍: സ്ത്രീധനം ചോദിച്ച വരനെ തള്ളിക്കളഞ്ഞ പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. പ്രതിശ്രുത വരനും കുടുംബവും നിരന്തരം സത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ സ്വദേശിയായ രമ്യ ചന്ദ്രന് വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
വിവാഹ നിശ്ചയത്തിന് മുന്‍പ് പെണ്‍കുട്ടിയെ മാത്രം മതിയെന്ന നിലപാടിലുറച്ചുനിന്ന വരന്റെ വീട്ടുകാര്‍ അഞ്ച് ലക്ഷം രൂപയും അമ്പതുപവനും സ്ത്രീധനമായി നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് രമ്യ തനിക്ക് ഈ വിവാഹം വേണ്ടെന്ന നിലപാടിലുറച്ചുനിന്നത്.
സ്ത്രീധന സംവിധാനത്തിന് താന്‍ എതിരായതുകൊണ്ട് ഈ വിവാഹം വേണ്ടെന്നിവെയ്ക്കുന്നുവെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ രമ്യ കുറിച്ചത്. പണം കൊടുത്ത് ഇത്തരത്തിലൊരു വ്യക്തിയേയും കുടുംബത്തേയും വാങ്ങുന്നത് തനിക്ക് നഷ്ടമാണെന്നും രമ്യ പോസ്റ്റില്‍ പറയുന്നു.
RECOMMENDED FOR YOU
Editors Choice