• 10 Jun 2023
  • 03: 49 PM
Latest News arrow

പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത തെറ്റ്; പുനത്തിലിനൊപ്പമുള്ള ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്ത് സുഹൃത്ത്

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ മരുമകന്‍ വീട്ടുതടങ്കലിലാക്കിയെന്ന മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് പുനത്തിലിന്റെ സുഹൃത്തും എഴുത്തുകാരനുമായ ഇ എം ഹാഷിം. ഈ മാസം 14 ന് പുനത്തിലിനെ താന്‍ നേരിട്ട് കണ്ടിരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഹാഷിം വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നത്.   

 പുനത്തിലിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസം മംഗളം ദിനപത്രത്തില്‍വാര്‍ത്ത വന്നിരുന്നതായി അദ്ദേഹത്തിന്റെ അനുജന്‍
 അനുജന്‍ ഇസ്മയില്‍ പറഞ്ഞിരുന്നതായും ഹാഷിം പോസ്റ്റില്‍ പറയുന്നു.

'കഴിഞ്ഞാഴ്ച (14-3-16) എം മുകുന്ദനോടൊപ്പം അദ്ദേഹത്തെ കാണാന്‍ പരിപാടിയിട്ടിരുന്നു. മുകുന്ദേട്ടന് വരാന്‍ കഴിഞ്ഞില്ല. ഇസ്മയിലും അരുണ്‍ പൊയ്യേരിയും ഞാനും കൂടി പുനത്തിലിനെ കണ്ടു. പഴയ കാല ഓര്‍മ്മ പുതുക്കി. ഒപ്പം മകനും ഉണ്ടായിരുന്നു. മുകുന്ദേട്ടന് വരാന്‍ കഴിയാഞ്ഞ വിവരം പറഞ്ഞു. എന്റെ കൈഫോണില്‍ അവര്‍തമ്മില്‍ സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മദ്യം കഴിച്ച് ചൂഷണം ചെയ്തിരുന്ന ആളുകളില്‍ നിന്ന് ആരോഗ്യകാ
രണങ്ങളാല്‍ സ്വയം മാറിനിന്നതാണ് പുനത്തില്‍. അദ്ദേഹത്തെ കണ്ണൂര് വെച്ച് ഒരു പുസ്തകപ്രകാശ
നത്തിനും (അദ്ധ്യക്ഷനായിരുന്നു ഇവന്‍) മലയാളം സര്‍വ്വ കലാശാലയില്‍വെച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ' മീര ആത്മിയ സാഗരത്തിലെ പ്രണയത്തിര' എന്ന എന്റെ നോവലിന്റെ പ്രകാശനത്തിനുമാണ് അവസാനമായി കണ്ടിരുന്ന'തായും
തങ്ങള്‍ തമ്മില്‍ മുപ്പതിലധികം വര്‍ഷത്തെ ബന്ധമുണ്ടെന്നും ഹാഷിം പോസ്റ്റില്‍ പറയുന്നു. ഹാഷിം ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിരുന്ന ജീവരാഗം മാസികയുടെ പ്രധാന പത്രാധിപരായിരുന്നു പുനത്തില്‍.

അദ്ദേഹം വീട്ടുതടങ്കലില്‍ ആണെന്ന പ്രസ്താവം തെറ്റാണ്. ആരേയും കാണാറില്ല,ഒന്നും വായിക്കാറില്ല, ടിവി തുറക്കാറില്ല. സ്വയം തീര്‍ത്തതും ഒറ്റപ്പെട്ടതുമായ ജീവിതമാണ് പുനത്തിലിന്റേതുമെന്നാണ്  അദ്ദഹം പറയുന്നത്. നടക്കാന്‍ കഴിയുന്നില്ല. വീല്‍ച്ചേയറിലാണ് താഴേക്ക് വന്നത്. ഒന്നിച്ച് മദ്യപിച്ചിരുന്നവരില്‍ നിന്നും ചൂഷണം ചെയ്തിരുന്നവരില്‍ നിന്നും അകന്നു നില്‍ക്കുന്നത് വീട്ടുതടങ്കല്‍ ആണോ എന്നറിയില്ലെന്നും ഹാഷിം പോസ്റ്റില്‍ പറയുന്നു. ഹാഷിം, പുനത്തിലിനും പുനത്തിലിന്റെ മകനുമൊപ്പം നില്‍ക്കുന്ന ചിത്രവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.