'കോഴിപീഡിയ'യുമായി കോഴിക്കോട്ടെ ജനപ്രിയ കളക്ടര്‍

കോഴിക്കോടിനെക്കുറിച്ച് നിങ്ങള്‍ക്കെന്തെല്ലാം അറിയാം? കോഴിക്കോടിനെക്കുറിച്ച് നിങ്ങള്‍ക്കറിയുന്ന കാര്യങ്ങളും പുതിയ കാര്യങ്ങളും പങ്കുവെക്കുന്നതിനുള്ള പദ്ധതിയാണ് 'കോഴിപീഡിയ'. ഓപ്പറേഷന് സുലൈമാനിയും, സവാരിഗിരിയും ഉള്‍പ്പെടെയുള്ള പദ്ധതികളുടെ മാസ്റ്റര്‍മൈന്‍ഡ് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിരങ്ങള്‍ ആര്‍ജ്ജിക്കുന്നതിനാണ് 'കോഴിപീഡിയ' ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സംസാരിക്കാം എന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോടിനെ പറ്റി നമുക്കറിയുന്ന കാര്യങ്ങളും നമ്മള് കണ്ടുപിടിക്കുന്ന കാര്യങ്ങളും എല്ലാവരുമായി പങ്കു വെക്കാന്‍ ഒരു വേദി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടി ആവുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി ഭംഗിയാവും. നാം ശേഖരിക്കുന്ന വിവരങ്ങള്‍ കൊണ്ടുള്ള ഉപയോഗങ്ങള്‍ അനവധി ആയിരിക്കും. വികസന പദ്ധതികളുടെ ആസൂത്രണം മുതല്‍ അവശ്യ വിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതും. വിശദമായി അടുത്ത ദിവസം സംസാരിക്കാം. വെബ് സൈറ്റ് നോക്കാന്‍ മറക്കണ്ട.' പോസ്റ്റില്‍ കളക്ടര്‍ പറയുന്നു.
വികസന പദ്ധതികളുടെ ആസൂത്രണം മുതല്‍ അവശ്യവിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം എന്നുതുടങ്ങി നാം ശേഖരിക്കുന്ന വിവരങ്ങള്‍ ഈ പ്ലാറ്റ്ഫോമിലൂടെ കൈമാറാം. പലതരത്തില്‍ വിവരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് പദ്ധതി.
സോഷ്യല്‍ മീഡിയയുടെ സഹായത്തോ
ടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള കളക്ടറുടെ ഫേസ്ബുക്ക് പേജ് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധമാണ്.