• 10 Jun 2023
  • 05: 34 PM
Latest News arrow

ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ അനുഷ്‌കയെ ട്രോളുന്നവര്‍ക്ക് കൊഹ് ലിയുടെ മറുപടി

ഓസീസിനെതിരെ ഇന്ത്യന്‍ ടീം വിജയം നേടിയതിന് പിന്നാലെ വിരാട് കൊഹ് ലിയുടെ മുന്‍ കാമുകി അനുഷ്‌കാ ശര്‍മ്മക്കെതിരെ ട്രോളുകള്‍ പോസ്റ്റുചെയ്യുന്നവര്‍ക്ക് മറുപടിയുമായി കൊഹ് ലി. ഇന്ത്യയെ വിജയത്തിലെത്തിച്ച കൊഹ് ലിയുടെ ഫോമിന് കാരണം അനുഷ്‌കയുമായി വേര്‍പിരിഞ്ഞതാണെന്നുള്ള തരത്തിലുള്ള ട്രോളുകളാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ടീം സെമിയിലേക്ക് യോഗ്യത നേടിയതിനേക്കാള്‍ പ്രാധാന്യത്തോടെയാണ് അനുഷ്‌ക ശര്‍മ്മക്കെതിരായ ട്രോളുകള്‍ തയ്യാറാക്കിയിട്ടുള്ളത്. അനുഷ്‌ക തനിക്കപ്പോഴും അനുകൂല കാഴ്ചപ്പാടുകളാണ് നല്‍കിയിട്ടുള്ളതെന്ന് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി ഇന്ത്യന്‍ ഉപനായകന്‍ കൂടിയായ കൊഹ് ലി പോസ്റ്റ് ചെയ്തിട്ടുള്ളത്.

മൂന്ന് വര്‍ഷത്തെ ഡേറ്റിന് വേര്‍പിരിഞ്ഞ അനുഷ്‌ക നിരന്തരം ട്രോളിംന് ഇരയായതിനെ തുടര്‍ന്നാണ് രക്ഷയുമായി മുന്‍ കാമുകന്റെ വരവ്. എല്ലാ നെഗറ്റീവ് കാര്യങ്ങള്‍ക്കും അനുഷ്‌കയെ കുറ്റപ്പെടുത്തുന്നവരെക്കുറിച്ചോര്‍ത്ത് നാണക്കേട് തോന്നുന്നുണ്ടെന്നും ഇത്തരക്കാരെ വിദ്യാസമ്പന്നരെന്ന് വിളിക്കാന്‍ കഴിയില്ലെന്നും തന്റെ കായിക ജീവിതത്തിന് മേല്‍ അനുഷ്‌കയ്ക്ക് യാതൊരു നിയന്ത്രണമില്ലാതിരിക്കെ അനുഷ്‌കയെ കുറ്റപ്പെടുത്തുന്നതില്‍ ലജ്ജിക്കുന്നതായും കൊഹ് ലി കുറിച്ചു. തന്റെ പ്രചോദിപ്പിക്കുകയും പോസിറ്റിവിറ്റി നല്‍കുകയും മാത്രമേ അനുഷ്‌ക ചെയ്തിട്ടുള്ളൂവെന്നാണ് കൊഹ് ലി നല്‍കുന്ന വിശദീകരണം.

ഷെയിം എന്ന വാചകത്തോടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുള്ളത്. ട്വീറ്റിലും ഇതേ വാചകങ്ങളാണ് ട്രോളന്മാരുടെ വായടപ്പിക്കാന്‍ കൊഹ് ലി പോസ്റ്റ് ചെയ്തിട്ടുള്ളത്.