• 09 Dec 2022
  • 08: 45 PM
Latest News arrow

ഡോ. കലാമിന്റെ ഓര്‍മ്മയില്‍ ട്വിറ്റര്‍ ഇനിയും പ്രവര്‍ത്തിക്കും

കൊല്‍ക്കൊത്ത: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി എപിജെ അബ്ദുള്‍ കലാം ഇനി ഓര്‍മ്മ. എന്നാല്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് 'ഇന്‍ ദ മെമ്മറി ഓഫ് ഡോ. കലാം' എന്നപേരില്‍ പുതിയ രൂപത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ് അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഇന്‍ മെമ്മറി ഓഫ് ഡോ. കലാം എന്ന പേരില്‍ പ്രവര്‍ത്തിപ്പിക്കുക. അദ്ദേഹത്തിന്റെ ചിന്തകളും പാഠങ്ങളും അനുഭവങ്ങളുമാണ് അക്കൗണ്ടില്‍ പ്രതിഫലിക്കുകയെന്ന് അദ്ദേഹത്തിന്റെ സഹചാരി ശ്രിജന്‍ പാല്‍ സിംഗ് ട്വീറ്റ് ചെയ്തു.

 

സിംഗാണ് നിലവില്‍ അക്കൗണ്ടിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. ഡോ. കലാമിന്റെ പ്രസംഗങ്ങളില്‍ നിന്നുള്ള പ്രചോദനാത്മകമായ ഉദ്ധരണികള്‍, 'അഗ്നിച്ചിറകുകള്‍', 'ഇന്ത്യ 2020', 'ജ്വലിക്കുന്ന മനസ്സ്' തുടങ്ങിയ പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ എന്നിവയാണ് ട്വിറ്ററില്‍ ഇടം പിടിക്കുക.

ഡോ. കലാമും സിംഗും ചേര്‍ന്ന് രചിച്ച 'അഡ്വാന്റേജ് ഇന്ത്യ' എന്ന പുസ്തകം ഈ വര്‍ഷം പുറത്തിറക്കും.

2011 ഫെബ്രുവരി മുതല്‍ അദ്ദേഹം സ്ഥിരമായി രാജ്യം നേരിടുന്ന സമകാലിക പ്രശ്‌നങ്ങളിലുള്ള തന്റെ കാഴ്ചപ്പാടുകളും മെസേജുകള്‍ക്ക് പുറമേ ഡോ. കലാം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 140 കോടി ഫോളേവേഴ്‌സാണ് ഡോ. കലാമിന് ട്വിറ്ററിലുള്ളത്.