• 30 Jan 2023
  • 02: 56 AM
Latest News arrow

മഹാത്മാഗാന്ധിയുടെ രചനകള്‍ ഇനി ഡിജിറ്റല്‍

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ തെരഞ്ഞെടുക്കപ്പെട്ട രചനകള്‍ ഡിജിറ്റലാക്കിക്കൊണ്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. ഗാന്ധിജി എഴുതിയ നൂറ് വാല്യങ്ങള്‍ വരുന്ന കത്തുകള്‍, മുഖപ്രസംഗങ്ങള്‍, പ്രസംഗങ്ങള്‍ എന്നുതുടങ്ങിയ 38 വര്‍ഷത്തോളമായി ഗാന്ധിജി എഴുതിയ രചനകളുടെ ആധികാരികമായവയാണ് ഡിജിറ്റലാക്കുന്നത്.

സെപ്തംബര്‍ എട്ടിന് വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അരുണ്‍ ജയിറ്റ്‌ലിയാണ് മഹാത്മാഗാന്ധിയുടെ തെരഞ്ഞെടുക്കപ്പെട്ട രചനകള്‍ കൂട്ടിച്ചേര്‍ത്ത് സിഡിയായി പുറത്തിറക്കുന്ന കാര്യം അറിയിച്ചത്. ഗാന്ധി ഹെറിറ്റേജ് പോര്‍ട്ടലിലും സിഡിയുടെ പൂര്‍ണ്ണരൂപം അപ്‌ലോഡ് ചെയ്യും. ഗാന്ധിയന്മാരുടേയും ഗാന്ധിസത്തില്‍ ഗവേഷണം നടത്തുന്നവരുടേയും ഒരു കൂട്ടം പ്രശ്‌നങ്ങള്‍ക്ക് സിഡി പുറത്തിറങ്ങുന്നോടെ പരിഹാരമാകും. ഗാന്ധിജി രചിച്ചതും ഗാന്ധിയുടെ പ്രത്യയശാസ്ത്രങ്ങളുമുള്‍പ്പെടെ നേരത്തെ പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും ലേഖനങ്ങളുടേയും കോപ്പി ഇന്ന് കിട്ടാനില്ല എന്നാല്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമായ വിവരങ്ങള്‍ വിശ്വസനീയവുമല്ല. ഇത്തരം പ്രശ്‌നങ്ങളേയാണ് ഈ സിഡി മറികടക്കുക. ഡിജിറ്റലൈസ് ചെയ്യുന്നതോടെ യഥാര്‍ത്ഥ കോപ്പിയുടെ പകര്‍പ്പുകള്‍ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ലഭിക്കും എന്ന മേന്മയുണ്ട്. ആവശ്യത്തിനനുസരിച്ച് ഇവയുടെ പുനഃപ്രസിദ്ധീകരിച്ച് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും. ഗാന്ധിജിയുടെ രചനകളടങ്ങിയ ഇ- പതിപ്പ് രണ്ട് സിഡികള്‍, ഒരു പെന്‍ഡ്രൈവ് എന്നിവയടങ്ങിയ മരത്തില്‍ പണിഞ്ഞ ഒരു പെട്ടിയിലാണ് ലഭിക്കുക.

ഒക്ടോബര്‍ മധ്യത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്്റ്റിംഗ് മന്ത്രാലയത്തിന്റെ പബ്ലിക്കേഷന്‍ ഡിവിഷനിലാണ് സിഡിയുടെ വിതരണം ആരംഭിക്കുക.