ഇന്ത്യയെ ആക്രമിക്കാന്‍ മൊബൈല്‍ ആപ്പുമായി ഹാഫിസ് സയീദ്

ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കാന്‍ മൊബൈല്ഛ ആപ്ലിക്കേഷനുമായി മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദ്. 24X7 സൈബര്‍ സെല്‍ എന്ന പേരിലാണ് ഹാഫിസ് സയീദ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിട്ടുള്ളത്.
ഇന്ത്യയ്ക്കെതിരെ സൈബര്‍ യുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഭീകരവാദത്തെക്കുറിച്ച് ഡിസംബര്‍ 26, 27 തിയ്യതികളില്‍ കോണ്‍ഫറന്‍സ് നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സോഷ്യല്‍ മീഡിയ കോണ്‍ഫറന്‍സ് എന്ന പേരില്‍ നടന്ന പരിപാടിയുടെ പോസ്റ്റില്‍ സൈബര്‍ ടീം ജമാഅത്ത് ഉദ് ദവ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സയീദിന്റെ മകനും പരിപാടിയില്‍ സന്നിഹിതനായിരുന്നു.
<iframe width="420" height="315" src="https://www.youtube.com/embed/a_o-Oh2Spy0" frameborder="0" allowfullscreen></iframe>
RECOMMENDED FOR YOU
Editors Choice