അമിതാബ് ബച്ചന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ചില അശ്ലീല സൈറ്റുകളെ തന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസ്സിലായതെന്ന് ബിഗ് ബി വ്യക്തമാക്കി.
ഫാന്‍സുമായി വാര്‍ത്തകള്‍ പങ്കുവെക്കുന്നതിനായി ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്സുള്ള ബച്ചന് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതോടെ ബച്ചന് ട്വിറ്ററില്‍ തന്നെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമാക്കിയത്. എന്നാല്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
RECOMMENDED FOR YOU
Editors Choice