ഡേറ്റിംഗ് സൈറ്റ് ആഷ്ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തത് 1.5 ലക്ഷം ഇന്ത്യക്കാര്‍

ലണ്ടന്‍: പ്രമുഖ കനേഡിയന്‍ ഡേറ്റിംഗ് സൈറ്റായ ആഷ്ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവരില് 1,65,400 റോളം ഇന്ത്യക്കാര്‍. ഹാക്കര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്നാണ് ഈ വിവരം പുറത്തുവിട്ടത്. ഫോണ്‍ നമ്പര്‍, ഐ പി അഡ്രസ്, ഇ -മെയില്‍ എന്നിവ പരിശോധിച്ചാണ് ഹാക്കര്‍മാര്‍ ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇന്ത്യയിലെ ന്യൂഡല്‍ഹി മുബൈ ചെന്നൈ നഗരങ്ങളില്‍ നിന്നായി 16, 343 പേര് വെബ്സൈറ്റ് സന്ദര്‍ശിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടനില്‍ നിന്നുള്ളവരാണ് ആഷ്ലി മാഡിസന്റെ നിത്യ സന്ദര്‍ശകരിലേറെയും. വിവിധ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, ഭരണകര്‍ത്താക്കള്‍ എന്നിവരുടെ വിവരങ്ങള്‍ പുറത്തുവന്നത് കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് പുറമേ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുമെന്നുള്ള ഭീതിയുമുണ്ട്.
കാനേഡിയന്‍ കമ്പനിയായ അവിഡ് മീഡിയ ലൈഫിന്റെ ഉടമസ്ഥതയിലുള്ള സൈറ്റാണ് ആഷ്ലി മാഡിസണ്‍ ഇംപാക്റ്റ് എന്ന സംഘം നേരത്തെ ഹാക്ക് ചെ്തിരുന്നു. സൈറ്റ് അടച്ചുപൂട്ടിയില്ലെങ്കില്‍ സൈറ്റിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഹാക്കര്‍മാരുടെ നേരത്തെ ഭീഷണിയുയര്‍ത്തിയിരുന്നു.
വിവാഹേതര ബന്ധങ്ങള്‍ പുലര്‍ത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് പല കുടുംബങ്ങളുടേയും ഭദ്രത തകര്‍ക്കുമെന്ന ഭയവും ഇതിന് പിന്നിലുണ്ട്. ഭാര്യയില്‍ സംതൃപ്തിയില്ലാത്തവരും ഭര്‍ത്താവില്‍ സംതൃപ്തിയില്ലാത്തവരും ഞങ്ങളിലേക്ക് വരൂ എന്ന് പരസ്യം നല്‍കിയാണ് മാഡിസണ്‍ ആളെ കൂട്ടുന്നത്.
ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാനും പ്രൊഫൈല്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈറ്റ് ഉയര്‍ന്ന തുക ആവശ്യപ്പെടുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് ഹാക്ക് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ഹാക്ക് ചെയ്തെന്ന വാര്‍ത്ത മാഡിസണും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത കാലത്തായി സൈറ്റ് ഹാക്ക് ചെയ്യാനു്ള്ള ശ്രമം നടന്നതായി മനസ്സിലാക്കിയിരുന്നെന്നും ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫോറന്‍സിക് ഉദ്യോഗസ്ഥരടക്കമുള്ള സംഘത്തെ നിയോഗിച്ചതായും ആഷ്ലി മാഡിസണ്‍ വ്യക്തമാക്കി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിന് മാഡിസണ്‍ മാപ്പപേക്ഷിച്ച് ഓണ്‍ലൈനില്‍ രംഗത്തെത്തിയിട്ടുണ്ട്.
അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉപയോക്താക്കളുടെ ചാറ്റിംഗ് ഹിസ്റ്ററിയുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുള്ളത്. ഇന്റേണല്‍ കമ്പനി സെര്‍വ്വറുകളുടെ മാപ്പ്, എംപ്ലോയി നെറ്റ്വര്‍ക്ക്, ക്രെഡിറ്റ് കാര്‍ഡ്, ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങള്‍, സൈറ്റിന്റെ ഔദ്യോഗിക വിവരങ്ങള്‍ എന്നിവ പുറത്തുവിടുമെന്നും ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 'ജീവിതം ചെറുതാണ്, ബന്ധത്തില്‍ ഏര്‍പ്പെടൂ' എന്നാണ് ആഷ്ലി ഉയര്‍ത്തുന്ന പരസ്യവാചകം.
കാനഡക്കാരനായ അഭിഭാഷകന്റെ ഉടമസ്ഥയില്‍ അവിഡ് ലൈഫ് മീഡിയയാണ് ആഷ്ലി മാഡിസണ്‍ നിയന്ത്രിക്കുന്നത്. എസ്റ്റാബ്ലിഷ് മാന്‍, ക്യൂഗര് ലൈഫ് തുടങ്ങിയ സൈറ്റുകളും അവിഡ് ലൈഫിന്റെ ഉടമസ്ഥതയിലാണ്. 2001 മുതല്‍ 3.70 കോടി ഉപയോക്താക്കളുള്ള ഡേറ്റിംഗ് സൈറ്റാണ് മാഡിസണ്‍. അമേരിക്ക, ബ്രിട്ടന്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് സൈറ്റിന്റെ ഉപയോക്താക്കളിലേറെയും. ഹാക്കര്‍മാര്‍ വിവരങ്ങള്‍ പുറത്തുവിട്ട 37 ആളുകളുടെ പട്ടികയില്‍ 12 ലക്ഷത്തോളം പേര് ബ്രിട്ടന്കാരാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ