ചരിത്രത്തിലാദ്യമായി ബുക്കര്‍ പട്ടികയില്‍ അജ്ഞാത എഴുത്തുകാരിയും

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് വേണ്ടി മത്സരിക്കുന്ന അഞ്ച് എഴുത്തുകാരില്‍ ഒരാള്‍ അജ്ഞാത. ഈ ആഴ്ച പ്രസിദ്ധീകരിച്ച അവസാന പട്ടികയിലാണ് ഇറ്റലിയില്‍ നിന്നുള്ള അജ്ഞാത എഴുത്തുകാരി സ്ഥാനം പിടിച്ചിരിക്കുന്നത്.
തെക്കന്‍ ഇറ്റലിയിലെ സൗഹൃദത്തിന്റെ കഥ പറയുന്ന 'ദ സ്റ്റോറി ഓഫ് ദ ലോസ്റ്റ് ചൈല്‍ഡ് (നഷ്ടപ്പെട്ടുപോയ കുട്ടിയുടെ കഥ) എന്ന നോവലാണ് വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനും നൊബേല്‍ പുരസ്കാര ജേതാവുമായ ഒര്ഹാന് പമുക്കിന്റെ ' എ സ്ട്രെയ്ഞ്ച്നെസ് ഇന്‍ മൈ മൈന്‍ഡിനോട് (എന്റെ മനസ്സിലെ അപരിചിതത്വം) മത്സരിക്കുന്നത്.
എലേന ഫെറാന്റെ എന്നാണ് രചയിതാവിന്റെ പേര്. ഇറ്റലിയിലെ നേപ്പിള്‍സിലാണ് ഫെറാന്റെ ജനിച്ചത്. അത്ര മാത്രമാണ് ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന് എഴുത്തുകാരിയെക്കുറിച്ച് അറിയാവുന്നത്. തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഫെറാന്റെ പ്രസാധകര്‍ക്ക് ഒരു കുറിപ്പെഴുതിയിരുന്നു. അതില്‍ പറയുന്നത്, 'ഒരു രചന എഴുതപ്പെട്ടുകഴിഞ്ഞാല് പിന്നെ എഴുത്തുകാരന്റെ ആവശ്യമില്ല' എന്നാണ്.
അതിനിടെ ഏലേന സ്ത്രീയല്ല, മറിച്ച് പുരുഷനാണെന്നു വാദിക്കുന്നവരുമുണ്ട്. പെണ്ണിന്റെ കൗമാരവും സൗഹൃദവും അമ്മയും മകളും തമ്മിലുള്ള ബന്ധവുമെല്ലാം ചിത്രീകരിച്ചിരിക്കുന്ന രീതി ഇത് വ്യക്തമാക്കുന്നതായാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്തായാലും ബുക്കര്‍ പുരസ്കാരത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അജ്ഞാതനായ ഒരാള്‍ പുരസ്കാരപ്പട്ടികയില്‍ ഇടം നേടുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ